മഹാരാഷ്ട്രാ സംഘര്‍ഷംസംഘപരിവാര നേതാക്കളുടെ അറസ്റ്റ് തടഞ്ഞത് മോദിയുടെ ഓഫിസ്

മുംബൈ: മഹാരാഷ്ട്രാ സംഘര്‍ഷത്തിനു കാരണക്കാരനായ സംഘപരിവാര നേതാവ് സാംഭജി ബിണ്ഡേയെയും മിലിന്ദ് ഇക്‌ബോട്ടിനെയും അറസ്റ്റ് ചെയ്യരുതെന്നു മഹാരാഷ്ട്രാ സര്‍ക്കാരിന് പ്രധാനമന്ത്രിയുടെ ഓഫിസ് നിര്‍ദേശം നല്‍കിയതായി ദലിത് നേതാവ് പ്രകാശ് അംബേദ്കര്‍. സംസ്ഥാനത്തെ മന്ത്രിമാരിലൊരാളാണ് തന്നോട് ഇക്കാര്യം പറഞ്ഞതെന്നും അദ്ദേഹം വ്യക്തമാക്കി. ഈ മാസം ഒന്നിന് പൂനെയിലുണ്ടായ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ഇരുനേതാക്കള്‍ക്കുമെതിരേ പോലിസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. എന്നാല്‍, ഇവരെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ മൗനമാചരിക്കുന്നത് എന്തിനാണെന്ന് തനിക്ക് മനസ്സിലാവുന്നില്ല. ജനത്തെ സമുദായത്തിന്റെ പേരില്‍ ഭിന്നിപ്പിക്കാന്‍ ശ്രമിക്കുന്നവരെ സര്‍ക്കാര്‍ എന്തിനാണ് സംരക്ഷിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.
Next Story

RELATED STORIES

Share it