മഹാരാഷ്ട്രയില്‍ യാത്രച്ചെലവിന് പണമില്ലാതെ വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്തു

മുംബൈ: മഹാരാഷ്ട്രയിലെ വരള്‍ച്ചബാധിത ജില്ലയായ ലാ ത്തൂരിലെ കര്‍ഷക കുടുംബത്തിലെ അംഗമായ 16കാരി സ്‌കൂളില്‍ പോവാന്‍ പണമില്ലാത്തതിന്റെ പേരില്‍ ആത്മഹത്യ ചെയ്തു. സ്വാതി വിത്തല്‍ പിത്താലെ ആണ് കീടനാശിനി കഴിച്ച് ജീവനൊടുക്കിയത്. കഴി ഞ്ഞ 14നായിരുന്നു സംഭവം. പെണ്‍കുട്ടിയുടെ ആത്മഹത്യ സര്‍ക്കാരിന്റെ അനാരോഗ്യകരമായ മനസ്ഥിതി മൂലം ഉണ്ടായതാണെന്ന് ആരോപിച്ച് സഖ്യകക്ഷിയായ ശിവസേന രംഗത്തുവന്നിട്ടുണ്ട്. നൃത്ത സംഘത്തിന് ബാങ്കോക്കിലേക്കു പോവാന്‍ എട്ടു ലക്ഷം രൂപ അനുവദിച്ച ഫഡ്‌നാവിസ് സര്‍ക്കാരിനു കീഴില്‍ തന്നെയാണ് യാത്രച്ചെലവിനു പണമില്ലാത്തതിന്റെ പേരില്‍ വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്‌തെന്നാണ് ശിവസേനാ മുഖപത്രമായ സാമ്‌ന ആരോപിച്ചത്.
മഹാത്മ ഫൂലെ ജൂനിയര്‍ കോളജിലെ 11ാം ക്ലാസ് വിദ്യാര്‍ഥിനിയായ സ്വാതി ഒരു മാസത്തെ ബസ് പാസിനുള്ള 260 രൂപ ഇല്ലാത്തതിനാല്‍ ദിവസങ്ങളായി സ്‌കൂളില്‍ പോയിരുന്നില്ല. പിതാവ് ജോലി തേടി കര്‍ണാടകയിലേക്കു പോയ അവസരത്തിലാണ് സ്വാതി കീടനാശിനി കഴിച്ച് ആത്മഹത്യ ചെയ്തത്.
പിതാവ് നല്‍കാനുള്ള പണം എല്ലാവര്‍ക്കും നല്‍കുമെ ന്നും അദ്ദേഹത്തെ അവിശ്വസിക്കരുതെന്നും ബാങ്കിനും സ്വകാര്യ പണമിടപാടുകാര്‍ക്കുമുള്ള ആത്മഹത്യാ കുറിപ്പില്‍ സ്വാതി എഴുതിയിരുന്നു. ജീവിതച്ചെലവിനു തന്നെ പ്രയാസപ്പെടുന്ന പിതാവിന് ഭാവിയില്‍ തന്റെ വിവാഹത്തിന്റെ പേരില്‍ കൂടുതല്‍ ബാധ്യത വരുന്നത് ഒഴിവാക്കാ ന്‍ കൂടിയാണ് ആത്മഹത്യയുടെ മാര്‍ഗം തിരഞ്ഞെടുക്കുന്നതെന്നും പെണ്‍കുട്ടി കത്തില്‍ എഴുതിയിട്ടുണ്ട്. വരള്‍ച്ചബാധിത ജില്ലയിലെ പെണ്‍കുട്ടിയുടെ ആത്മഹത്യ സര്‍ക്കാരിനെതിരേ ശക്തമായി ഉയര്‍ത്താനുള്ള തയ്യാറെടുപ്പിലാണ് പ്രതിപക്ഷ സംഘടനകള്‍.
Next Story

RELATED STORIES

Share it