മഹാരാഷ്ട്രയില്‍ പ്ലാസ്റ്റിക് കുപ്പികളിലെ മദ്യം നിരോധിച്ചു

മുംബൈ: മഹാരാഷ്ട്രയില്‍ പ്ലാസ്റ്റിക് കുപ്പികളില്‍ മദ്യം വില്‍ക്കുന്നത് സര്‍ക്കാര്‍ നിരോധിച്ചു. ഏപ്രില്‍ ഒന്നുമുതല്‍ നിരോധനം പ്രാബല്യത്തില്‍ വരുമെന്ന് സംസ്ഥാന സര്‍ക്കാര്‍ ബോംബെ ഹൈക്കോടതിയെ അറിയിച്ചു. പ്ലാസ്റ്റിക് കുപ്പികളില്‍ മദ്യം വില്‍ക്കുന്നതിനെതിരേ സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹരജിയില്‍ വാദം കേള്‍ക്കവേയാണ് സര്‍ക്കാര്‍ നിലപാട് കോടതിയെ അറിയിച്ചത്. പ്ലാസ്റ്റിക് കുപ്പികളിലെ മദ്യം ഉപഭോക്താക്കളുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കാനിടയുണ്ടെന്നാണ് സര്‍ക്കാര്‍ അറിയിച്ചത്. പ്ലാസ്റ്റിക് കുപ്പികളിലെ മദ്യം നിരോധിക്കണമെന്നാവശ്യപ്പെട്ട് ഗ്ലോബല്‍ എന്‍വിറോ സൊല്യൂഷന്‍സ് എന്ന സര്‍ക്കാര്‍ ഇതര സംഘടനയാണ് കോടതിയില്‍ പൊതുതാല്‍പര്യ ഹരജി സമര്‍പ്പിച്ചത്. പ്ലാസ്റ്റിക് കുപ്പികളിലെ മദ്യം അര്‍ബുദത്തിന് കാരണമാവുന്നുവെന്നാണ് ഹരജിക്കാര്‍ ചൂണ്ടിക്കാട്ടിയത്. പ്ലാസ്റ്റിക് കുപ്പികളിലെ മദ്യത്തിന് കാലാവധി നിശ്ചയിക്കുന്നില്ലെന്നും ഹരജിയില്‍ പറഞ്ഞു. സര്‍ക്കാര്‍ ലബോറട്ടറിയില്‍ മദ്യം പരിശോധിച്ചതിന്റെ ഫലവും ഹരജിക്കാര്‍ ഹാജരാക്കിയിരുന്നു. പ്ലാസ്റ്റിക് കുപ്പികളിലെ മദ്യം നിരോധിച്ച സാഹചര്യത്തില്‍ ജസ്റ്റിസ് വി എം കാനഡയുടെ നേതൃത്വത്തിലുള്ള ബഞ്ച് ഹരജി തീര്‍പ്പാക്കി.
Next Story

RELATED STORIES

Share it