Flash News

മഹാരാഷ്ട്രയില്‍ നേരിയ ഭൂചലനം



മുംബൈ: മഹാരാഷ്ട്രയിലെ സതാര ജില്ലയില്‍ ഭൂചലനം. കൊയാന അണക്കെട്ടിനു സമീപം കഴിഞ്ഞദിവസം രാത്രിയോടെയാണ് റിക്ടര്‍ സ്‌കെയിലില്‍ 4.8 തീവ്രത രേഖപ്പെടുത്തിയ ചലനമുണ്ടായത്. ആളപായമോ മറ്റു നാശനഷ്ടങ്ങളോ റിപോര്‍ട്ട് ചെയ്തിട്ടില്ല. സതാരയ്ക്കു പുറമെ സങ്‌ലി, കോലാപൂര്‍ ജില്ലകളിലും തുടര്‍ചലനങ്ങള്‍ രേഖപ്പെടുത്തി. പത്തു മുതല്‍ 15 സെക്കന്‍ഡ് വരെ ഭൂചലനം നീണ്ടുനിന്നതായി നാട്ടുകാര്‍ പറഞ്ഞു.
Next Story

RELATED STORIES

Share it