Gulf

മഹാരാജാസ് സംഭവത്തില്‍ സിപിഎം മത വര്‍ഗീയതയ്ക്ക് ശ്രമിക്കുന്നു: സോഷ്യല്‍ ഫോറം

മഹാരാജാസ് സംഭവത്തില്‍ സിപിഎം മത വര്‍ഗീയതയ്ക്ക് ശ്രമിക്കുന്നു: സോഷ്യല്‍ ഫോറം
X


ദമ്മാം: മഹാരാജാസ് കോളജില്‍ നടന്ന അനിഷ്ട സംഭങ്ങളുടെ മറപിടിച്ച് കേരളത്തില്‍ സിപിഎം മത വര്‍ഗീയതയ്ക്ക് കളമൊരുക്കുകയാണെന്ന് ഇന്ത്യന്‍ സോഷ്യല്‍ ഫോറം ഖത്വീഫ് ബ്ലോക്ക് കമ്മിറ്റി അഭിപ്രായപ്പെട്ടു. അഭിമന്യു വധത്തിലെ യഥാര്‍ഥ പ്രതികളെ പിടിക്കുകയും ദുരൂഹത പുറത്തുകൊണ്ടുവരികയും ചെയ്യണം. അതിനു പകരം മതനിരപേക്ഷത ഉയര്‍ത്തിപ്പിടിക്കുന്നു എന്നവകാശപ്പെടുന്ന സിപിഎം യഥാര്‍ഥത്തില്‍ മത വര്‍ഗീയത വളര്‍ത്തുന്ന പ്രചാരവേലയാണ് നടത്തുന്നത്. ഒറ്റപ്പെട്ട സംഭവം മതവര്‍ഗീയവല്‍ക്കരിക്കാന്‍ നോക്കുന്ന പിണറായി സര്‍ക്കാര്‍ തീക്കൊള്ളി കൊണ്ട് തല ചൊറിയുന്നതിന് തുല്യമാണ്. പാതിരാത്രിയില്‍ വീടുകള്‍തോറും റെയ്ഡ് നടത്തി എസ്ഡിപിഐ പ്രവര്‍ത്തകരെയും നേതാക്കളെയും അറസ്റ്റ് ചെയ്തു ഭയപ്പെടുത്തി മുന്നോട്ടു പോകാനാണ് സര്‍ക്കാരിന്റെ ശ്രമമെങ്കില്‍ അത് വ്യാമോഹമാണെന്നും യോഗം ചൂണ്ടിക്കാട്ടി. യോഗത്തില്‍ അടുത്ത മൂന്നു വര്‍ഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ഷാഫി വെട്ടം (പ്രസിഡന്റ്), നിഷാദ് നിലമ്പൂര്‍ (ജ. സെക്രട്ടറി), റാഫി തൃശ്ശൂര്‍, സിദ്ദീഖ് പാണാളി, അന്‍സാര്‍ തിരുവനന്തപുരം, ഹക്കീം താനൂര്‍, റാഫി വയനാട് (നിര്‍വാഹക സമിതി). സിറാജ് ശാന്തിനഗര്‍, അഹ്മദ് യൂസുഫ് തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു.
Next Story

RELATED STORIES

Share it