മഹാരാജാസ് സംഭവം: പോലിസ് നിഷ്പക്ഷ അന്വേഷണത്തിന് തയ്യാറാകണം: എസ്.ഡി.പി.ഐ
BY ajay G.A.G6 July 2018 12:33 PM GMT
X
ajay G.A.G6 July 2018 12:33 PM GMT
തിരുവനന്തപുരം: മഹാരാജാസ് കോളേജില്‍ നടന്ന ദുഖകരമായ സംഭവത്തെ കുറിച്ച് കേരള പോലിസ് നിഷ്പക്ഷ അന്വോഷണത്തിന് തയ്യാറാകണമെന്ന് എസ്.ഡി.പി ഐ ജില്ലാ കമ്മിറ്റി അംഗം തച്ചോണം നിസാം .നിഷ്പക്ഷ അന്വേഷണത്തിനു പകരം സി.പി.എം മുന്‍കൂട്ടി തയ്യാറാക്കിയ പദ്ധതി പ്രകാരം രാഷ്ട്രീയ പകപോക്കലിന്റെ ഭാഗമായി സംസ്ഥാന വ്യാപകമായി എസ് ഡി പി.ഐ പ്രവര്‍ത്തകരെ വേട്ടയാടാന്‍ ശ്രമിക്കുകയാണ്. ഏതൊരു സംഭവത്തിലും ആദ്യം തന്നെ പ രിശോധിക്കുന്ന സി.സി. ടി.വി ദൃശ്യങ്ങള്‍ പരിശോധിക്കാന്‍ പോലീസ് തയ്യാറാകാത്തത് ദുരൂഹമാണ്. സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്തു വിട്ടാല്‍ സംഭവത്തിന്റെ യാഥാര്‍ത്ഥ്യം പുറത്തു വരും . അതിനാല്‍ പോലീസ് അതിന് തയ്യാറാകണം എന്നും അദ്ദേഹം പറഞ്ഞു. മഹാരാജാസ് സംഭവത്തോട് അനുബന്ധിച്ച് പോലീസ് നടത്തുന്ന തേര്‍വാഴ്ച അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന വ്യാപകമായി എസ്.ഡി.പി.ഐ പ്രഖ്യാപിച്ച പ്രതിഷേധത്തിന്റെ ഭാഗമായി തലസ്ഥാനത്ത് സംഘടിപ്പിച്ച സെക്രട്ടറിയേറ്റ് മാര്‍ച്ച് ഉല്‍ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ ജനറല്‍ സെക്രട്ടറി അഷ്‌റഫ് പ്രാവച്ചമ്പലം, വൈസ് പ്രസിഡന്റ് ഷിഹാബുദീന്‍ മന്നാനി, സെക്രട്ടറി ഷബീര്‍ ആസാദ് ,ജില്ലാ കമ്മറ്റി അംഗം ഇബ്രാഹീം കുട്ടി എന്നിവര്‍ സംസാരിച്ചു. അട്ടക്കുളങ്ങരയില്‍ നിന്നും ആരംഭിച്ച പ്രതിഷേധറാലിയില്‍ നൂറുകണക്കിന് പ്രവര്‍ത്തകര്‍ പങ്കെടുത്തു.
Next Story
RELATED STORIES
ഹാത്റസിലെ ബിജെപി എംപി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
24 April 2024 4:30 PM GMTകലാശക്കൊട്ട് കഴിഞ്ഞു മടങ്ങിയ സിഐടിയു തൊഴിലാളി ജീപ്പില്‍നിന്ന് വീണു...
24 April 2024 4:13 PM GMTലോക്സഭാ തിരഞ്ഞെടുപ്പ്: രാജ്യത്തിന്റെ വീണ്ടെടുപ്പ് മുഖ്യ...
24 April 2024 2:41 PM GMTമോദിയുടെ വിദ്വേഷ പരാമര്‍ശങ്ങളെ വിമര്‍ശിച്ചു; ന്യൂനപക്ഷ മോര്‍ച്ച...
24 April 2024 2:36 PM GMTഅറ്റകുറ്റപ്പണി; മാഹി പാലം 29 മുതല്‍ മെയ് 10 വരെ അടച്ചിടും
24 April 2024 2:19 PM GMT'തിരിച്ചടി കിട്ടാതെ കൂത്താടി നടന്ന കാലമൊക്കെ കഴിഞ്ഞു'; ഗസ...
24 April 2024 12:56 PM GMT