Flash News

മഹാരാജാസ് കോളജ് : സമഗ്രാന്വേഷണം വേണം -കെഎസ്‌യു



കൊച്ചി: എറണാകുളം മഹാരാജാസ് കോളജ് ഹോസ്റ്റലില്‍ നിന്ന് ആയുധങ്ങള്‍ പിടികൂടിയ സംഭവത്തില്‍ സമഗ്രാന്വേഷണം വേണമെന്ന് കെഎസ്‌യു സംസ്ഥാന പ്രസിഡന്റ്് കെ എം അഭിജിത് വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. എസ്എഫ്‌ഐ നടത്തുന്ന അക്രമങ്ങള്‍ക്കു കുടപിടിക്കുന്ന സമീപനമാണു മുഖ്യമന്ത്രി സ്വീകരിക്കുന്നത്. നീറ്റ് പരീക്ഷ മാനദണ്ഡങ്ങളുടെ പേരില്‍ കൊടിയ പീഡനമാണു വിദ്യാര്‍ഥികള്‍ക്ക് അനുഭവിക്കേണ്ടി വന്നത്. ഇത്തരത്തില്‍ ക്രൂരമായ രീതിയില്‍ വിദ്യാര്‍ഥികളോടു പെരുമാറിയവര്‍ക്കെതിരേ നടപടിയെടുക്കാന്‍ അധികൃതര്‍ തയ്യാറാവണം. എസ്എഫ്‌ഐയുടെ നീക്കത്തില്‍ പ്രതിഷേധിച്ച് 18ന് എറണാകുളത്തു സാംസ്‌കാരിക കൂട്ടായ്മ സംഘടിപ്പിക്കുമെന്നും അഭിജിത് പറഞ്ഞു. സംസ്ഥാന വൈസ് പ്രസിഡന്റുമാരായ വി പി അബ്ദുല്‍ റഷീദ്, ജഷീര്‍ പള്ളിവയല്‍, ശ്രീലാല്‍ ശ്രീധര്‍, നിഖില്‍ ദാമോദര്‍, എറണാകുളം ജില്ലാ പ്രസിഡന്റ് അലോഷി സേവ്യര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it