മഹാഭാരതകാലത്ത് പത്രപ്രവര്‍ത്തനവും: യുപി ഉപമുഖ്യമന്ത്രി

ലഖ്‌നോ: ആധുനികശാസ്ത്രത്തെ പുരാണങ്ങളുമായി ബന്ധപ്പെടുത്തുന്നവരുടെ നിരയിലേക്ക് ഉത്തര്‍പ്രദേശ് ഉപമുഖ്യമന്ത്രി ദിനേശ് ശര്‍മയും. മാധ്യമപ്രവര്‍ത്തനം മഹാഭാരതത്തിന്റെ കാലം മുതല്‍ക്കേ ഉള്ളതാണെന്ന കണ്ടുപിടിത്തമാണ് അദ്ദേഹം നടത്തിയത്. ഹിന്ദി പത്രപ്രവര്‍ത്തനദിനത്തോടനുബന്ധിച്ച് മഥുരയില്‍ സംഘടിപ്പിച്ച ചടങ്ങിലാണ് അദ്ദേഹം പത്രപ്രവര്‍ത്തനത്തെ മഹാഭാരതകാലവുമായി ബന്ധിപ്പിച്ചത്.
മഹാഭാരതത്തിലെ സഞ്ജയന്‍ ഹസ്തിനപുരത്തുനിന്നു യുദ്ധം സംബന്ധിച്ച വിവരങ്ങള്‍ തല്‍സമയം ധൃതരാഷ്ട്രര്‍ക്ക് എത്തിച്ചുകൊടുത്ത റിപോര്‍ട്ടറായിരുന്നു എന്നു പറഞ്ഞ മന്ത്രി ഇത് തല്‍സമയ സംപ്രേഷണമല്ലെങ്കില്‍ പിന്നെ മറ്റെന്താണ് എന്നും ചോദിച്ചു. നിങ്ങളുടെ ഗൂഗ്ള്‍ സേര്‍ച്ച് എന്‍ജിന്‍ ഇപ്പോഴാണു തുടങ്ങിയത്. പക്ഷേ, ഞങ്ങള്‍ക്ക് മഹാഭാരതകാലം മുതലേ ഗൂഗ്ള്‍ ഉണ്ടായിരുന്നു. നാരദന് എങ്ങോട്ടുവേണമെങ്കിലും എത്താനും വിവരങ്ങള്‍ കൈമാറാനും കഴിഞ്ഞിരുെന്നന്നും മന്ത്രി ദിനേശ് ശര്‍മ പറഞ്ഞു.
Next Story

RELATED STORIES

Share it