Flash News

മഹാഭാരതകാലത്തും ലൈവ്: നാരദന്‍ ഗൂഗിള്‍ മെസഞ്ചര്‍, സഞ്ജയന്‍ റിപേര്‍ട്ടര്‍- യുപി ഉപമുഖ്യമന്ത്രി

മഹാഭാരതകാലത്തും ലൈവ്: നാരദന്‍ ഗൂഗിള്‍ മെസഞ്ചര്‍, സഞ്ജയന്‍ റിപേര്‍ട്ടര്‍- യുപി ഉപമുഖ്യമന്ത്രി
X
ലഖ്‌നൗ: മഹാഭാരത കഥയിലെ നാരദന്‍ അന്നത്തെ ഗൂഗിള്‍ മെസഞ്ചര്‍ ആയിരുന്നെന്നും അന്നത്തെ ശാസ്ത്രത്തിന്റെ വിജയമാണിതെന്നും ഉത്തര്‍പ്രദേശിലെ ഉപമുഖ്യമന്ത്രി ദിനേഷ് ശര്‍മ.ഹിന്ദി ജേണലിസം ഡേ പരിപാടിയില്‍ സംസാരിക്കുമ്പോഴാണ് ദിനേഷ് ശര്‍മയുടെ കണ്ടെത്തലുകള്‍ പുറത്തുവന്നത്. മഹാഭാരതകാലം മുതല്‍ക്കേ മാധ്യമപ്രവര്‍ത്തനം നിലനിന്നിരുന്നു.



കുരുക്ഷേത്രയുദ്ധവിവരം തത്സമയം ഹസ്തിനപുരിയില്‍ ധൃതരാഷ്ട്രരെ അറിയിച്ചത് തേരാളിയായിരുന്ന സഞ്ജയനാണ്. അത് തത്സമയ വാര്‍ത്താ സംപ്രേഷണമാണ്. അങ്ങനെയല്ല എങ്കില്‍, പിന്നെയെന്താണ് ലൈവ് ടെലികാസ്റ്റ്എന്നാണ് മന്ത്രിയുടെ ചോദ്യം.ഇന്റര്‍നെറ്റും സാറ്റലൈറ്റ് കമ്യൂണിക്കേഷന്‍ സംവിധാനങ്ങളും മഹാഭാരതകാലം തൊട്ടേ ഉണ്ടായിരുന്നതായി ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍ ദേബ് അടുത്തിടെ പറഞ്ഞിരുന്നു. ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണിയും നാരദനെ ഗൂഗിളുമായി താരതമ്യം ചെയ്തിരുന്നു.
Next Story

RELATED STORIES

Share it