Second edit

മഹാതീറിന്റെ വിജയം

മലേസ്യയില്‍ ആറു പതിറ്റാണ്ടായി ഒരേ കക്ഷി തന്നെയാണ് ഭരിക്കുന്നത്. മലായ് വംശജരുടെ സംയുക്ത മുന്നണിയുടെ തലപ്പത്തിരുന്ന് മഹാതീര്‍ മുഹമ്മദ് 22 വര്‍ഷമാണ് രാജ്യം ഭരിച്ചത്. ഒരു വ്യാഴവട്ടം മുമ്പ് അദ്ദേഹം വിരമിച്ചു. പകരം വന്നത് നജീബ് റസാഖ്. അദ്ദേഹവും മലായ് സമൂഹത്തിലെ പ്രമാണി; മുന്‍ പ്രധാനമന്ത്രിയുടെ മകന്‍.
നജീബിന്റെ ഭരണം കൊണ്ട് നാട്ടുകാര്‍ക്ക് വിശേഷിച്ചു ഗുണമൊന്നും ഉണ്ടായില്ലെങ്കിലും അദ്ദേഹവും പതിവുപോലെ തിരഞ്ഞെടുപ്പുകളില്‍ വിജയിയായി. ഭരണം പൊടിപൊടിക്കുകയും ചെയ്തു. ഇടയ്ക്കിടെ നജീബ് റസാഖ് അമേരിക്കയിലേക്കു പോവും. ട്രംപിന്റെ പ്രിയസുഹൃത്താണ് കക്ഷി. രണ്ടുപേരും ഫ്‌ളോറിഡയിലെ ട്രംപിന്റെ കൊട്ടാരത്തില്‍ ഗോള്‍ഫ് കളിക്കും.
അതിനിടയില്‍ രാജ്യത്തെ സമ്പത്ത് വന്‍തോതില്‍ കട്ടുകടത്തുന്നതായി ആരോപണമുണ്ടായി. നജീബിന്റെ നിയന്ത്രണത്തിലുള്ള ഒരു പൊതുമേഖലാ നിക്ഷേപ സ്ഥാപനത്തില്‍ നിന്നും അപ്രത്യക്ഷമായത് 350 കോടി ഡോളറാണ്. അതില്‍ ഒരു പങ്ക് നജീബിന്റെ സ്വന്തം ബാങ്ക് അക്കൗണ്ടിലാണ് പിന്നീട് പ്രത്യക്ഷപ്പെട്ടത്. ബാക്കി കുറേ വിദേശത്ത് കെട്ടിടങ്ങളായും നിക്ഷേപങ്ങളായും മാറി. പലരും അമിത ധനവാന്മാരായി. നജീബിന്റെ ഭാര്യക്കും കിട്ടി ഒരു വജ്രമാല. അതിന്റെ വില 27.5 ദശലക്ഷം ഡോളര്‍.
സഹികെട്ട് മഹാതീര്‍ 92ാം വയസ്സില്‍ വീണ്ടും തിരഞ്ഞെടുപ്പു രംഗത്തിറങ്ങുകയായിരുന്നു. നജീബ് റസാഖിനെ തറപറ്റിച്ച് രാജ്യത്തെ രക്ഷിക്കുകയാണ് തന്റെ ദൗത്യമെന്ന് മഹാതീര്‍ പറയുന്നു. നജീബ് റസാഖ് അധികം വൈകാതെ അഴിയെണ്ണുമെന്ന് തീര്‍ച്ച. മലേസ്യയുടെ കാര്യം എന്താവുമെന്ന് കാത്തിരുന്നുകാണാം.
Next Story

RELATED STORIES

Share it