Alappuzha local

മഹല്ല് ജമാഅത്ത് പെന്‍ഷന്‍ പദ്ധതിക്ക് തുടക്കം

ആലപ്പുഴ: വടുതല കോട്ടൂര്‍ കാട്ടുപുറം പള്ളി ജമാഅത്ത് വിരമിച്ച ഇമാമുമാര്‍ക്കും മുഅദ്ദിന്‍മാര്‍ക്കും നടപ്പാക്കുന്ന പെന്‍ഷന്‍ പദ്ധതിയുടെ ഉദ്ഘാടനം വടുതല ഖാസി സയ്യിദ് പി എം എസ് തങ്ങള്‍ ശാഥ്വിരി വടുതല നിര്‍വഹിച്ചു. ജമാഅത്ത് പ്രസിഡന്റ് പി എ മൂസല്‍ഫൈസി ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ജമാഅത്തിന് കീഴിലുള്ള വിവിധ പള്ളികളില്‍ നിന്ന് വിരമിച്ച ഖത്വീബുമാര്‍, ഇമാമുമാര്‍, മുക്രിമാര്‍ എന്നിവരെയാണ് ആദ്യഘട്ടത്തില്‍ പെന്‍ഷന്‍ പദ്ധതിയിലുള്‍പ്പെടുത്തിയിട്ടുള്ളത്.ജമാഅത്തിന് കീഴിലെ വിവിധ സ്ഥാപനങ്ങളില്‍ നിന്ന് വിരമിച്ച മുഴുവന്‍ പേരെയും പദ്ധതിയിലുള്‍പ്പെടുത്തുമെന്ന് ജമാഅത്ത് പ്രസിഡന്റ് പി എ മൂസല്‍ ഫൈസി പറഞ്ഞു. ഇതോടനുബന്ധിച്ച് നടന്ന നബിദിന സമ്മേളനം വടുതല വി എം മൂസാ മൗലവി ഉദ്ഘാടനം ചെയ്തു.സക്കീര്‍ഹുസൈന്‍ അല്‍ അസ്ഹരി മുഖ്യപ്രഭാഷണം നടത്തി.കെ കെ അബ്ദുല്‍ഹമീദ് ബാഖവി, അബ്ദുര്‍റഹീം ഫൈസി, കെ എം കുഞ്ഞുമുഹമ്മദ് മൗലവി, എന്‍ എ അബ്ദുല്‍അസീസ് മൗലവി, ഷാജഹാന്‍ മൗലവി, ജമാഅത്ത് സെക്രട്ടറി കെ പി ഇബ്‌റാഹീം മാസ്റ്റര്‍, സി എം അബ്ദുന്നാസര്‍ ഹാജി സംസാരിച്ചു.
Next Story

RELATED STORIES

Share it