palakkad local

മഹല്ല് കമ്മിറ്റിയുടെ നേതൃത്വത്തില്‍ മതേതര വിഹാഹ സംഗമം

കൊല്ലങ്കോട്: വടവന്നൂര്‍ മഹല്ല് കമ്മിറ്റിയുടെ നേതൃത്വത്തില്‍ സിനി-ദിനേശ് ദമ്പതികള്‍ക്ക് മഗല്യഭാഗ്യം.
വടവന്നൂര്‍ കീഴ്ച്ചിറ മഹല്ല് കമ്മിറ്റിയും എസ്എസ്എഫ്, എസ്‌വൈഎസ് എന്നിവ സംയുക്തമായി വൈദ്യശാലയില്‍ നടത്തിയ സമൂഹ വിവാഹമാണ് മതസൗഹാര്‍ദ്ധതയുടെ അരങ്ങായത്.
കീഴ്ച്ചിറയില്‍ താമസിക്കുന്ന പരേതനായ പരമേശ്വരന്റെ മകള്‍ക്കും പട്ടഞ്ചേരിയില്‍ രാമന്‍മകന്‍ ദിനേശിനുമാണ് അഞ്ച് നിര്‍ധന പെണ്‍കുട്ടികളുടെ നിക്കാഹിനോടൊപ്പം പ്രത്യേകമായി തയ്യാറാക്കിയ കതിര്‍മണ്ഡപത്തില്‍ വിവാഹം നടത്തികൊടുത്തത്.
കഞ്ചിക്കോട് സ്വദേശി നസീമ - മുഹമ്മദലി, അയിലൂരിലെ ഷമീറ മുബൈര്‍,പെരുമാട്ടിയിലെ സഹറാബാനു ബാദുഷ, എലപുള്ളിയിലെ ആഷിദ-സമീര്‍, കീഴ്ച്ചിറയിലെ മുബീന -സിദ്ധീഖ് ദമ്പതികള്‍ക്കാണ് സമൂഹ വിവാഹചടങ്ങില്‍ സയിദ് ഇബ്രാഹീം ഖലീല്‍ ബുഖാരി തങ്ങളുടെ നേതൃത്വത്തില്‍ നിക്കാഹ് നടത്തിയത്.
തുടര്‍ന്ന് നടത്തിയ യോഗത്തില്‍ കെ അച്യുതന്‍ എംഎല്‍എ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് രാജീവ്, ബിജെപി മണ്ഡലം വൈസ് പ്രസിഡന്റ് കെ വേണു, കെ പി മുഹമ്മദ് മുസ്‌ല്യാര്‍ കൊമ്പം, എസ്‌വൈഎസ് സംസ്ഥാന വൈസ് പ്രസിഡന്റ് എം പി അബ്ദുര്‍റഹ്മാന്‍ഫൈസി മാരായമംഗലം, സുന്നീ ജയഈയത്തുല്‍ ഉലമ ജില്ലാ പ്രസിഡന്റ് മുബാറഖ് സഖാഫി, ജമാഅത്തുല്‍ ഉലമ ജില്ലാ പ്രസിഡന്റ് മുഹമ്മദ് ഇല്ല്യാസ് ബാഖവി,മുഹമ്മദ് അലി ഹസ്രത്ത്, പി കെ ഹനീഫഹാജി പള്ളം,കീഴ്ച്ചിറ മഹല്ല് പ്രസിഡന്റ് എം മുത്തഹമദ്, സെക്രട്ടറി എം സാലുദ്ദീന്‍, എ അബീദുള്‍സമദ്,അബൂതാഹിര്‍, സക്കീര്‍ഹൂസൈന്‍, സലീം, ബഷീര്‍സഖാഫി സംസാരിച്ചു.
Next Story

RELATED STORIES

Share it