Kottayam Local

മഹല്ലുകള്‍ ബഹുമുഖനന്‍മകളുടെ കേന്ദ്രങ്ങളാവണം

ഈരാറ്റുപേട്ട: മഹല്ലുകള്‍ ബഹുമുഖ നന്മകളുടെ കേന്ദ്രങ്ങളാവുകയും ആത്മീയ കേന്ദ്രങ്ങളിലപ്പുറം മഹല്ലുകള്‍ക്ക് സാമൂഹിക സാംസ്‌കാരിക സാമ്പത്തിക വൈജ്ഞാനിക മേഖലകളില്‍ ഇടപെടാന്‍ കഴിയേണ്ടതുണ്ടെന്ന് കേരള ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ പ്രഫ.എ പി അബ്ദുല്‍ വഹാബ് പറഞ്ഞു.ഈരാറ്റുപേട്ട കാരയ്ക്കാട് അല്‍ഈമാന്‍ ജുമുഅ മസ്്ജിദിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച മാതൃകാ മഹല്ല് പദ്ധതി പ്രഖ്യാപനവും കുടുംബസംഗമവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ന്യൂനപക്ഷ ക്ഷേമവകുപ്പ് മുന്‍ ഡയറക്ടര്‍ പി നസീര്‍ മുഖ്യപ്രഭാഷണം നടത്തി. മുന്‍സിപ്പല്‍ ചെയര്‍മാന്‍ ടിഎം റഷീദ് മാതൃകാ മഹല്ല് പദ്ധതിയുടെ ഭാഗമായി ആരംഭിച്ച സേവന കേന്ദ്രം ഉദ്ഘാടനം ചെയ്തു. മാതൃകാ മഹല്ല് പദ്ധതി അവതരണം കോ ഓര്‍ഡിനേറ്റര്‍ എം എച്ച് ഷിഹാസ് നിര്‍വഹിച്ചു. പുത്തന്‍പള്ളി മസ്്ജിദ് ഇമാം മുഹമ്മദ് നദീര്‍ മൗലവി മഹല്ല് ഐഡികാര്‍ഡ് വിതരണവും വിദ്യാഭ്യാസ പ്രവര്‍ത്തകരെയും മുഹമ്മദ് സുബൈര്‍ മൗലവി സ്ഥലം വഖ്ഫ് ചെയ്തവരെയും ആദരിച്ചു. മാതൃകാ മഹല്ല് പദ്ധതിയുടെ ആശയാവതരണം എംപവര്‍ ഇന്ത്യാ ഫൗണ്ടേഷന്‍ പ്രതിനിധി പ്രഫ.അന്‍വര്‍ സാദത്ത് അവതരിപ്പിച്ചു. പരീക്ഷയില്‍ ഉന്നതവിജയം നേടിയവരെയും ഖുര്‍ആന്‍ മനപാഠമാക്കിയവരെയും കലാപ്രതിഭകളെയും കലാസാഹിത്യമല്‍സര വിജയികള്‍ക്കുള്ള സമ്മാനവിതരണവും നടന്നു. യോഗത്തില്‍ മസ്്ജിദ് പരിപാലന സമിതി പ്രസിഡന്റ് നിസാര്‍ കൊടിത്തോട്ടം അധ്യക്ഷത വഹിച്ചു. മുനിസിപ്പല്‍ കൗണ്‍സിലര്‍മാരായ ഇസ്്മയില്‍ കീഴേടം, ഷഹുബാനത്ത് ടീച്ചര്‍, ഷൈല അന്‍സാരി, മസ്്ജിദ് ഇമാം തല്‍ഹ നദ്‌വി, അസി.ഇമാം അബ്ദുല്‍ ഖാദിര്‍ മൗലവി, ഷിഹാബുദ്ദീന്‍ മൗലവി, ഹാഷിര്‍ നദ്‌വി, ഷാഹുല്‍ നദ്്‌വി, സാബിത്ത് മൗലവി, അബ്ദുല്‍ അസീസ് മൗലവി, കെ എ മുഹമ്മദ് അഷ്‌റഫ്, യാസിര്‍ വെട്ടിക്കല്‍, യൂസുഫ് ഹിബ, അന്‍സാരി ഈലക്കയം, എം എം മുജീബ്, സക്കീര്‍ കറുകാഞ്ചേരി, നവാസ് പുഞ്ചവെളുമ്പില്‍, ബഷീര്‍ ഇല്ലിക്കല്‍, ഷഫീഖ് പാറേക്കേട്ടില്‍, റഷീദ് കണ്ടത്തില്‍, സെയ്ത്കുട്ടി, ഷരീഫ്, സിയാദ്, നിയാസ്, സാജിദ്, ഷഫീഖ് എം എ, സിറാജ്, യൂനുസ്  സംസാരിച്ചു.
Next Story

RELATED STORIES

Share it