kasaragod local

മസ്ജിദ് അതിക്രമം: ഗൂഡാലോചന അന്വേഷിച്ച് പുറത്തുകൊണ്ടുവരുമെന്ന് ഡിജിപിയുടെ ഉറപ്പ്

കാസര്‍കോട്: ചൂരി മീപ്പുഗിരി രിഫായിയ്യ ജുമാമസ്ജിദിന്റെ കോംപൗണ്ടിനകത്ത് കയറി കലാപം ഉണ്ടാക്കാന്‍ ശ്രമിച്ച സംഭവത്തിലെ ഗൂഡാലോചനയെക്കുറിച്ച് അന്വേഷണം നടത്തി സത്യാവസ്ഥ പുറത്ത് കൊണ്ട് വരുമെന്ന് ഡിജിപി ലോകനാഥ് ബെഹ്‌റ എന്‍ എ നെല്ലിക്കുന്ന് എംഎല്‍എക്കും യൂത്ത് ലീഗ് നേതാക്കള്‍ക്കും ഉറപ്പ് നല്‍കി.
സംഭവം അന്വേഷിച്ച് റിപോര്‍ട്ട് തരാന്‍ കണ്ണൂര്‍ ഐജിയെ ചുമതലപ്പെടുത്തിയതായും ഡിജിപി പറഞ്ഞു. കൊലക്കേസ് പ്രതി അടക്കമുള്ള ആര്‍എസ്എസ്, സംഘപരിവാരം പ്രവര്‍ത്തകര്‍ പള്ളി കോംപൗണ്ടിനകത്ത് കയറി കലാപം ഉണ്ടാക്കാനുള്ള ശ്രമത്തെക്കുറിച്ച് ഊര്‍ജ്ജിതമായ അന്വേഷണം നടത്തണമെന്നും പള്ളി അക്രമിക്കാന്‍ പറഞ്ഞയച്ചവരെ കൂടി നിയമത്തിന്റെ മുമ്പില്‍ കൊണ്ട് വരണമെന്നാവശ്യപ്പെട്ടും മുസ്്‌ലിം യൂത്ത് ലീഗ് ചൂരി ശാഖ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഡിജിപിക്ക് നേരിട്ട് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.
മുഖ്യമന്ത്രി പിണറായി വിജയന്‍, പ്രതിപക്ഷ നേതാവ് രമേഷ് ചെന്നിത്തല, ഉപപനേതാവ് ഡോ.എം കെ മുനീര്‍, എന്നിവരെയും നേരിട്ട് കണ്ട് യൂത്ത് ലീഗ് നേതാക്കള്‍ പരാതി നല്‍കി.കാസര്‍കോട് വലിയ രീതിയിലുള്ള കലാപത്തിന് കാരണമാകുമായിരുന്ന സംഭവത്തില്‍ പോലിസ് ആദ്യം നിസാര വകുപ്പുകള്‍ ചേര്‍ത്ത് കേസ് രജിസ്റ്റര്‍ ചെയ്തതിനെ കുറിച്ചും അന്വേഷണം നടത്തി ശക്തമായ നടപടി സ്വീകരിക്കണമെന്നും യൂത്ത് ലീഗ് ആവശ്യപ്പെട്ടു. അഷ്‌റഫ് എടനീര്‍, സഹീര്‍ ആസിഫ്, ഇഖ്ബാല്‍ ചൂരി തുടങ്ങിയവരാണ് പരാതി നല്‍കിയത്.
Next Story

RELATED STORIES

Share it