Kottayam Local

മസ്ജിദുല്‍ ഇസ്‌ലാം ജുമാ മസ്ജിദ് ഉദ്ഘാടനം ഇന്ന്



ഈരാറ്റുപേട്ട: വിസ്ഡം ഗ്ലോബല്‍ ഇസ്‌ലാമിക് മിഷന്റെ ഭാഗമായി മിശ്കാത്തു സലഫ് ചാരിറ്റബിള്‍ ട്രസ്റ്റിന്റെ നേതൃത്വത്തില്‍ നിര്‍മാണം പൂര്‍ത്തീകരിച്ച മസ്ജിദുല്‍ ഇസ്‌ലാം ജുമാ മസ്ജിദിന്റെ ഉദ്ഘാടനം കടുവാമൂഴി സലഫി നഗറില്‍ ഇന്ന് വൈകീട്ട് നാലിന് മുജാഹിദ് ബാലുശ്ശേരി നിര്‍വഹിക്കും. പൊതുസമ്മേളനം ഇ ടി മുഹമ്മദ് ബഷീര്‍ എംപി ഉദ്ഘാടനം ചെയ്യും.ട്രസ്റ്റ് ചെയര്‍മാന്‍ സക്കീര്‍ ഹുസൈന്‍ മൗലവി അധ്യക്ഷത വഹിക്കും. ആന്റോ ആന്റണി എംപി, നഗരസഭാ ചെയര്‍മാന്‍ ടി എം റഷീദ്, ഫിറോസ് സ്വലാഹി വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന സെക്രട്ടറി എ എം എ ഖാദര്‍, നഗരസഭാ കൗണ്‍സിലര്‍മാരായ സുബൈര്‍ വെള്ളാപള്ളില്‍, പി എച്ച് ഹസീബ്, വി എം സിറാജ്, കെ പി മുജീബ്, ജോസ് മാത്യു, നിസാര്‍ ഖുര്‍ബാനി, മഹല്ല് ഭാരവാഹികളായ അഡ്വ. എ എസ് സലിം, ഷെരീഫ് വെള്ളാപള്ളിപറമ്പില്‍, പി എസ് ഷെഫീഖ്, സുനി വെട്ടിയ്ക്കല്‍, ഡോക്ടര്‍ മുഹമ്മദ് ഇസ്മായില്‍, പി എസ് അഷറഫ്, സി പി ഹാറൂണ്‍, അബ്ദുജലീല്‍ സംസാരിക്കും.
Next Story

RELATED STORIES

Share it