Pravasi

മസ്ജിദുല്‍ അഖ്‌സയില്‍ റാഫ് നോമ്പുതുറ : 15,000 പേര്‍ക്ക് പ്രയോജനപ്പെടും



ദോഹ: മസ്ജിദുല്‍ അഖ്‌സയില്‍ ശെയ്ഖ് ഥാനി ബിന്‍ അബ്ദുല്ല ഹ്യുമാനിറ്റേറിയന്‍ സര്‍വീസ് ഫൗണ്ടേഷന്‍(റാഫ്) സംഘടിപ്പിക്കുന്ന നോമ്പുതുറ 15,000 പേര്‍ക്ക് പ്രയോജനപ്പെടും. ഖത്തര്‍ അഭ്യുദയകാംക്ഷികളുടെ സാമ്പത്തിക സഹായത്തോടെ നടത്തുന്ന ഇഫ്താറില്‍ ദിവസവും അഞ്ഞൂറിലധികം പേരാണ് പങ്കെടുക്കുന്നത്. 2.75 ലക്ഷം റിയാലാണ് ഒരു മാസത്തെ ഇഫ്താര്‍ പരിപാടിക്ക് കണക്കാക്കിയിരിക്കുന്ന ചെലവ്. തുര്‍ക്കി ലൈഫ് വേ സൊസൈറ്റിയുമായി സഹകരിച്ചാണ് ബൈത്തുല്‍ മുഖദ്ദസില്‍ ഇഫ്താര്‍ ഒരുക്കുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി.. അതേസമയം, ഗസ മേഖലയിലെ വെസ്റ്റ് ബാങ്കില്‍ ഈ റമദാനില്‍ ഒരു ലക്ഷം ഇഫ്താര്‍ വിഭവങ്ങള്‍ ലഭ്യമാക്കാന്‍ റാഫ് ലക്ഷ്യമാക്കിയിട്ടുണ്ട്. 15.5 ലക്ഷം റിയാലാണ് ഇതിനു കണക്കാക്കിയ ചെലവ്. കൂടാതെ 22 ലക്ഷം റിയാല്‍ ചെലവില്‍ പതിനായിരം ഭക്ഷണ കിറ്റുകളും വിതരണം ചെയ്യുന്നുണ്ട്.19 ഏഷ്യന്‍ രാജ്യങ്ങളിലും 25 ആഫ്രിക്കന്‍ രാജ്യങ്ങളിലും എട്ട് യൂറോപ്യന്‍ രാജ്യങ്ങളിലുമാണ് റാഫ് ഇത്തവണ ഇഫ്താര്‍ സംഘടിപ്പിക്കുന്നത്.
Next Story

RELATED STORIES

Share it