Flash News

മസ്ജിദുല്‍ അഖ്‌സയില്‍ മുസ്‌ലിംകളുടെ പ്രവേശനം ഇസ്രായേല്‍ വിലക്കി



ജറുസലേം: ജറുസലേമിലെ മസ്ജിദുല്‍ അഖ്‌സയിലേക്കുളള മുസ്‌ലിംകളുടെ പ്രവേശനം ഇസ്രായേല്‍ വിലക്കി. അതേസമയം, കുടിയേറ്റ ജുതര്‍ക്ക് പള്ളിയില്‍ പ്രവേശിക്കാന്‍ പോലിസ് അകമ്പടി നല്‍കിയെന്നും ഫലസ്തീന്‍ ഉദ്യോഗസ്ഥര്‍ പറയുന്നു. വ്യാഴാഴ്ച രാവിലെ 40 വയസ്സിനു താഴെയുള്ള മുസ്‌ലിംകള്‍ പള്ളിയില്‍ പ്രവേശിക്കുന്നത് തടഞ്ഞിരുന്നു. വൈകീട്ടോടെ  മുസ്‌ലിംകളെ ഒന്നാകെ പ്രവേശനത്തില്‍ നിന്ന്് വിലക്കുകയായിരുന്നു.  ജൂത കൈയേറ്റത്തിന്റെ വാര്‍ഷികാഘോഷത്തില്‍ പങ്കെടുക്കാനെത്തിയ ജൂതര്‍ക്കാണ് പള്ളിയില്‍ പ്രവേശിക്കാന്‍ പോലിസ് അനുമതി നല്‍കിയതെന്ന് മസ്ജിദ് ഡയറക്ടര്‍ അസം അസം അല്‍ കാത്തിബ് പ്രസ്താവനയില്‍ പറഞ്ഞു.  മുസ്‌ലിംകളെ സംമ്പന്ധിച്ച് അല്‍ അഖ്‌സ മൂന്നു പുണ്യ ആരാധനാലയങ്ങളില്‍ ഒന്നാണ്. ജൂതര്‍ അവരുടെ പുണ്യകേന്ദ്രമായ ടെമ്പിള്‍ മൗണ്ടാണിതെന്നു അവകാശപ്പെടുന്നുണ്ട്. 1967ലാണ് ജൂതര്‍ കിഴക്കെ ജറുസലേം പിടിച്ചെടുത്തത്. പിന്നീട് നഗരഭാഗം പിടിച്ചെടുത്ത് ജറുസലേം ഇസ്രായേലിന്റെ തലസ്ഥാനമായി അവകാശപ്പെടുകയായിരുന്നു. 2000ല്‍ ഇസ്രായേല്‍ രാഷ്ടീയ നേതാവ് ഏരിയാല്‍ ഷാറോണ്‍ മസ്ജിദുല്‍ അഖ്‌സ സന്ദര്‍ശിച്ചതായിരുന്നു ആയിരക്കണക്കിന് ഫലസ്തീനികളെ കുരുതികൊടുത്ത രണ്ടാം ഇന്‍തിഫാദയ്ക്ക് കാരണം.
Next Story

RELATED STORIES

Share it