മസ്ജിദുല്‍ അഖ്‌സയിലേക്ക് ജൂത കുടിയേറ്റക്കാര്‍ അതിക്രമിച്ചു കയറി

ജെറുസലേം: ജെറുസലേമിലെ മസ്ജിദുല്‍ അഖ്‌സ പള്ളിയിലേക്ക് ജൂത കുടിയേറ്റക്കാര്‍ അതിക്രമിച്ചു കയറി താല്‍മൂദ് പ്രകാരമുള്ള ആചാരങ്ങള്‍ അനുഷ്ഠിച്ചു. ഇസ്രായേലി പോലിസിന്റെ സഹായത്തോടെ 130 ഓളം വരുന്ന ജൂത കുടിയേറ്റക്കാരുടെ സംഘമാണ് പള്ളിയില്‍ കടന്നത്.
മസ്ജിദിന്റെ അല്‍ മുഖര്‍ബെഹ് കവാടത്തിലൂടെയായിരുന്നു സംഘം ഇരച്ചുകയറിയതെന്ന് അല്‍ അഖ്‌സ ഡയറക്ടര്‍ ശെയ്ഖ് ഒമര്‍ അല്‍ ഖിസ്വാനി പറഞ്ഞു.
താല്‍മുദ് പ്രകാരമുള്ള ആചാരങ്ങള്‍ക്ക് ശേഷം അല്‍ റഹ്മത്ത് കവാടത്തിലൂടെ ഇവര്‍ തിരിച്ചിറങ്ങുകയായിരുന്നു. പള്ളിയിലെ കാവല്‍ക്കാരുടെ നേര്‍ക്ക് ഇസ്രായേല്‍ പോലിസ് ആക്രമണം നടത്തിയതായി അല്‍ ഖിസ്വാനി അറിയിച്ചു. കഴിഞ്ഞ മൂന്നു ദിവസത്തിനിടെ 500ലധികം ജൂത കുടിയേറ്റക്കാര്‍ പള്ളിയിലേക്ക് അനധികൃതമായി പ്രവേശിച്ചിരുന്നു.
Next Story

RELATED STORIES

Share it