മസ്ജിദുകളിലെ ഉച്ചഭാഷിണികള്‍ നിരോധിക്കാന്‍ ഇസ്രായേല്‍ നീക്കം

തെല്‍അവീവ്: രാജ്യത്ത് മുസ്‌ലിം ആരാധനാലയങ്ങളിലെ ഉച്ചഭാഷിണി ഉപയോഗത്തിന് വിലക്കേര്‍പ്പെടുത്തുന്നത് സംബന്ധിച്ച് ഇസ്രായേല്‍ പാര്‍ലമെന്റ് നെസറ്റില്‍ ചര്‍ച്ച. ഭരണകക്ഷികളില്‍ പെട്ട ബൈത്ത യഹൂദ് പാര്‍ട്ടി എംപിയാണ് ഇതുസംബന്ധിച്ച പ്രമേയം അവതരിപ്പിച്ചത്. ജൂതമതവിശ്വാസികള്‍ക്ക് പ്രയാസം സൃഷ്ടിക്കുന്നു എന്ന വാദമാണ് അദ്ദേഹം ഉന്നയിച്ചത്.—
മുസ്‌ലിം ആരാധനാലയങ്ങളിലെ ഉച്ചഭാഷിണി ഉപയോഗം ഇസ്രായേല്‍ പൗരന്‍മാര്‍ക്ക് പ്രയാസം സൃഷ്ടിക്കുന്നതായി ഇസ്രായേല്‍ റേഡിയോ ആരോപണമുയര്‍ത്തിയിരുന്നു. മതസ്വാതന്ത്ര്യം മറ്റുള്ളവരുടെ ജീവിതത്തിന് പ്രയാസം സൃഷ്ടിക്കുന്നതാവരുതെന്നും റേഡിയോ കൂട്ടിച്ചേര്‍ത്തു. ഈ പ്രമേയം അംഗീകരിക്കപ്പെട്ടാല്‍ ജൂതദേവാലയങ്ങള്‍ക്കും ക്രിസ്ത്യന്‍ ചര്‍ച്ചുകള്‍ക്കും കൂടി ബാധകമാവുമെന്നും റേഡിയോ സൂചിപ്പിച്ചിരുന്നു.—
ഉച്ചഭാഷിണികള്‍ നിരോധിക്കാനുള്ള ഭരണകൂട നീക്കത്തില്‍ ഫലസ്തീനിലെ ഗ്രീന്‍ലൈനിനകത്തുള്ള ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ ഉപാധ്യക്ഷന്‍ കമാല്‍ ഖതീബ് പ്രതിഷേധം രേഖപ്പെടുത്തി. ഇസ്‌ലാം മത വിശ്വാസികളുടെ വികാരത്തെ വ്രണപ്പെടുത്താന്‍ ഉദ്ദേശിച്ചാണ് അധിനിവേശ ഭരണകൂടം ഇത്തരത്തിലൊരു നീക്കം നടത്തുന്നതെന്ന് അദ്ദേഹം ആരോപിച്ചു.
Next Story

RELATED STORIES

Share it