മസ്ഊദ് അസ്ഹറിനെ കാണാനില്ലെന്ന് പാകിസ്താന്‍

ഇസ്‌ലാമാബാദ്: പത്താന്‍കോട്ട് ആക്രമണത്തിന്റെ മുഖ്യ സൂത്രധാരനെന്ന് ഇന്ത്യ ആരോപിക്കുന്ന ജയ്‌ശെ മുഹമ്മദ് നേതാവ് മസ്ഊദ് അസ്ഹറിനെ കാണാനില്ലെന്നും അഫ്ഗാനിലേക്ക് കടന്നിരിക്കാനാണ് സാധ്യതയെന്നും ഇസ്‌ലാമാബാദ് വൃത്തങ്ങള്‍ അറിയിച്ചു.
മസ്ഊദിന്റെ വീട് റെയ്ഡ് ചെയ്‌തെന്നും മസ്ഊദും കുടുംബവും വീട്ടുതടങ്കലിലാണെന്നുമാണ് പാക് വൃത്തങ്ങള്‍ നേരത്തേ അറിയിച്ചിരുന്നത്. ആക്രമണത്തിനു പിന്നില്‍ തങ്ങളുടെ പൗരന്‍മാരാണെന്ന് ആരോപണമുണ്ടാവുമ്പോള്‍ അത് നിഷേധിക്കുകയാണ് പാകിസ്താന്‍ ഇതുവരെ തുടര്‍ന്നുപോന്നിരുന്നത്.
എന്നാല്‍, ഇന്ത്യയുടെ ആരോപണം കണക്കിലെടുത്ത് അസ്ഹറിനെതിരേയുള്ള അന്വേഷണത്തിന് പൂര്‍ണസഹകരണമുണ്ടാകുമെന്നു പാക് പ്രധാനമന്ത്രി നവാസ് ശരീഫ് അറിയിച്ചിരുന്നു.
അതിനുപിന്നാലെ ജയ്‌ശെ മുഹമ്മദിന്റെ മദ്‌റസകളും കാര്യാലയങ്ങളും അടച്ചുപൂട്ടിയതായും പാക് സര്‍ക്കാര്‍ അറിയിച്ചിരുന്നു. അസ്ഹറിന്റെ ബന്ധുക്കള്‍ക്കും ആക്രമണത്തില്‍ പങ്കുണ്ടെന്നാണ് ഇന്ത്യ ആരോപിക്കുന്നത്. അതേസമയം, ഏതാനും ജയ്‌ശെ പ്രവര്‍ത്തകര്‍ കസ്റ്റഡിയിലുണ്ടെന്ന് പാക് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
Next Story

RELATED STORIES

Share it