malappuram local

മഴ ശക്തമായി : കവണക്കല്ല് റഗുലേറ്റര്‍ കം ബ്രിഡ്ജിലെ മുഴുവന്‍ ഷട്ടറും ഉയര്‍ത്തി



അരീക്കോട്: മഴ ശക്തമായതിനെ തുടര്‍ന്ന് ചാലിയാര്‍ നിറഞ്ഞ് കവിയുകയും ഒഴുക്ക് കൂടുകയും ചെയ്തതോടെ വാഴക്കാട് കവണക്കല്ല് റഗുലേറ്റര്‍ കം ബ്രിഡ്ജിലെ മുഴുവന്‍ ഷട്ടറും ഇന്നലെ ഉയര്‍ത്തി. പുഴയില്‍ വെള്ളം കയറി സമീപ പ്രദേശങ്ങളിലെ വയലുകളിലെ കൃഷികള്‍ നശിച്ചിരുന്നു. തുടര്‍ന്നുള്ള പരാതിയെ തുടര്‍ന്നാണ് ഷട്ടര്‍ ഉയര്‍ത്തിയത്. കുടിവെള്ള ക്ഷാമം മുന്നില്‍കണ്ട് കഴിഞ്ഞ ഡിസംബര്‍ ആദ്യത്തിലാണ് ഷട്ടര്‍ താഴ്ത്തിയത്. ഇതോടെ എടവണ്ണ സീതി ഹാജി പാലം മുതല്‍ ചാലിയാറില്‍ വെള്ളം കെട്ടി നിന്നതിനാല്‍ സമീപ പ്രദേശങ്ങളിലെ കിണറുകളിലും കുളങ്ങളിലും വെള്ളം ഉണ്ടായിരുന്നു. കൂടാതെ ചാലിയാറിലെ പോഷക നദികളിലും ഒഴുക്ക് നിലച്ചതിനെ തുടര്‍ന്ന് വെള്ളം ഉണ്ടായി. ചാലിയാറില്‍ വെള്ളം കെട്ടി നിന്നത് കാരണം വേനലില്‍ വെള്ളത്തിന് നിറം മാറ്റം സംഭവിച്ചു. ഇന്നലെ ഷട്ടര്‍ തുറന്നതോടെ വെള്ളത്തിന്റെ കുത്തിഒഴുക്കില്‍ അടഞ്ഞുകിടന്ന് മാലിന്യമെല്ലാം ഒഴുകി. ഇതോടെ മീന്‍ പ്പിടിത്തകര്‍ക്കും ഗുണകരമായി. രണ്ടു ദിവസമായി തിമിര്‍ത്ത് പെയ്ത മഴയില്‍ ഒരു മീറ്റര്‍ ഉയരത്തിലാണ് വെള്ളം പൊങ്ങിയിരുന്നത്. പാടശേഖരങ്ങളിലും തോടുകളിലും പ്രജനനത്തിനായി് മല്‍സ്യം എത്തിയവയെ വലവീശി പിടിക്കാന്‍ തുടങ്ങി. വെള്ളം ഉയര്‍ന്നതിനെ തുടര്‍ന്ന് കൃഷി നാശത്തിനും കാരണമായിട്ടുണ്ട്.
Next Story

RELATED STORIES

Share it