palakkad local

മഴ വില്ലനായി; വോട്ടിങ് ശതമാനം മന്ദഗതിയിലായി

ആനക്കര: വിധിയെഴുതാനെത്തിയ വോട്ടര്‍മാര്‍ക്ക് അതിരാവിലെയെത്തിയ മഴ വില്ലനായി. ഇതോടെ രാവിലെ ബുത്തുകളില്‍ വോട്ടിങ് മന്ദഗതിയിലായി പത്തരയോടെ മഴ കുറഞ്ഞതോടെയാണ് ബൂത്തുകളില്‍ തിരക്കേറിയത്. തൃത്താല മേഖലയില്‍ വോട്ടിങ് സമാധനപരമായിരുന്നു. ബുധനാഴ്ച്ച രാത്രിയില്‍ തുടങ്ങിയ ശക്തമായ മഴ വ്യാഴാഴ്ച്ച രാലിലെ പത്തരവരെ തുടര്‍ന്നു. പിന്നീട് മഴ വിട്ടകന്നതോടെ സ്ത്രീകളടക്കം മുളളവര്‍ കൂട്ടമായി എത്തിയത്. രാവിലെ പല ബൂത്തുകളിലും പത്ത് ശതമാനം വോട്ട് പോലും രേഖപ്പെടുത്തിയിരുന്നില്ല. വോട്ടര്‍മാര്‍ക്ക് വോട്ട് രേഖപ്പെടുത്താന്‍ പോകാനായി ഓട്ടോറിക്ഷകള്‍ അടക്കമുളള വാഹനങ്ങള്‍ ഏര്‍പ്പെടുത്തിയത് അനുഗ്രമായി.
കപ്പൂര്‍ പഞ്ചായത്തിലെ രണ്ടാം വാര്‍ഡിലെ ഒന്നാം നമ്പര്‍ ബൂത്തായ പറക്കുളം എംആര്‍ സ്‌കൂളില്‍ ഒരാള്‍ കളള വോട്ട് രേഖപ്പെടുത്തയതായി പറയുന്നു. പറക്കുളം സ്വദേശി മണികണ്ഠന്റെ വോട്ടാണ് മറ്റൊരാള്‍ രേഖപ്പെടുത്തിയത്. മണികണ്ഠന്‍ വോട്ട് രേഖപ്പെടുത്താനായി എത്തിയപ്പോഴാണ് തന്റെ വോട്ട് മറ്റൊരാള്‍ രേഖപ്പെടുത്തി പോയതറിയുന്നത്.
Next Story

RELATED STORIES

Share it