kasaragod local

മഴ വിനയായി; കല്ലുമ്മക്കായ കര്‍ഷകര്‍ക്ക് ദുരിതം

തൃക്കരിപ്പൂര്‍: തൃക്കരിപ്പൂര്‍, വലിയപറമ്പ, പടന്ന പഞ്ചായത്തുകളിലെ കല്ലുമ്മക്കായ കൃഷി ചെയ്ത് ഉപജീവനം നടത്തുന്ന നൂറു കണക്കിന് കര്‍ഷകര്‍ക്കും കര്‍ഷകസംഘങ്ങള്‍ക്കും മഴ വിനയായി. കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത മഴയില്‍ കവ്വായിക്കായലില്‍ പുതുവെള്ളം കയറിയതാണ് കര്‍ഷകരുടെ ദുരിതത്തിന് കാരണം.
വിളവെടുക്കാറായ കായകള്‍ മിക്കതും ഉതിര്‍ന്നു വീണ് ഉപയോഗശൂന്യമായി. വിരലിലെണ്ണാവുന്നവ പോലും കയറുകളില്‍ അവശേഷിച്ചില്ല. വിത്തിറക്കിയതിന്റെ നാലിലൊന്നു കായ പോലും തിരിച്ചു കിട്ടാത്ത അവസ്ഥയിലാണെന്ന് ഇടയിലെക്കാട് ഉദയാ വനിതാ സംഘം പ്രവര്‍ത്തകര്‍ പറഞ്ഞു. വിവിധ ബാങ്കുകളില്‍ നിന്നും മറ്റും കടമെടുത്ത് കൃഷി ചെയ്ത കര്‍ഷകര്‍ പോംവഴി കാണാതെ ഉഴലുകയാണ്. സര്‍ക്കാര്‍ സഹായത്തിലാണ് ഇവരുടെ പ്രതീക്ഷ.
Next Story

RELATED STORIES

Share it