Kollam Local

മഴ : പോളച്ചിറ ഏലായിലെ കൃഷി നശിച്ചു



കൊട്ടിയം:ദിവസങ്ങള്‍ക്ക് മുമ്പ് മന്ത്രി എം എം മണി കൊയ്ത്തുല്‍സവം നടത്തി മടങ്ങിയ പോളച്ചിറ ഏലയിലെ ക്യഷി കനത്ത മഴയെ തുടര്‍ന്ന് പൂര്‍ണമായും നശിച്ചു. കൊയ്ത്ത് യന്ത്രം എത്തിച്ചായിരുന്നു മന്ത്രിയെ കൊണ്ട് ഉദ്ഘാടനം നടത്തിച്ചെതെങ്കിലും നെല്ല് പൂര്‍ണമായിട്ടും കൊയ്ത് എടുത്തിരുന്നില്ല. ഉദ്ഘാടനം ചെയ്ത ഭാഗത്ത് മാത്രം കൊയ്ത്ത് നടത്തി മന്ത്രി മടങ്ങി. കൊയ്ത്ത് യന്ത്രം നോക്കു കുത്തിയായി പോളച്ചിറ ഏലയ്ക്ക് സമീപം നിലകൊള്ളുകയാണ്. കാലം തെറ്റി കൃഷി ചെയ്തതിനെ തുടര്‍ന്നാണ് വിളവെടുപ്പ് സമയം കഴിഞ്ഞതും ക്യഷി പൂര്‍ണ്ണമായും നശിക്കാന്‍ കാരണമായതെന്നും നാട്ടുകര്‍ പറയുന്നു. പൂര്‍ണ്ണമായും വിളവെടുപ്പ് പാകത്തിലായിരുന്നു നെല്‍ക്യഷി. കൊടും വേനല്‍ക്കാലത്ത് പോളച്ചിറ ഏലയിലെ വെള്ളം വറ്റിക്കുന്നതിനെതിരേ വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ നേത്യത്വത്തില്‍ പഞ്ചായത്തിലേക്ക്  മാര്‍ച്ചും ധര്‍ണ്ണയും നടത്തിയിരുന്നു.തുടര്‍ന്ന് കാലം തെറ്റി ചെയ്ത കൃഷിയാണ് മഴയില്‍ മുങ്ങി നശിച്ചത്.
Next Story

RELATED STORIES

Share it