Kottayam Local

മഴ: പടിഞ്ഞാറന്‍ പ്രദേശങ്ങള്‍ വെള്ളപ്പൊക്കഭീഷണിയില്‍



ചങ്ങനാശ്ശേരി: നാലുദിവസമായി നീണ്ടുനിന്ന മഴയും കിഴക്കന്‍വെള്ളത്തിന്റെ വരവും കൂടിയായതോടെ മനക്കച്ചിറയാറ്റില്‍ ജലനിരപ്പു ഉയര്‍ന്നതിനെത്തുടര്‍ന്നു നഗരത്തിന്റെ പടിഞ്ഞാറന്‍ പ്രദേശങ്ങള്‍ വെള്ളപ്പൊക്ക ഭീഷണിയില്‍. പായിപ്പാട് പഞ്ചായത്തില്‍ ഉള്‍പ്പെട്ട പ്രദേശങ്ങളായ പൂവം, മനക്കച്ചിറ ഒന്നാം പാലം, പുതുവേല്‍, മൂലേപുതുവേല്‍, അംബദ്കര്‍കോളനി, പൂവം കോളനി തുടങ്ങിയ പ്രദേശങ്ങളിലാണ് വെള്ളപ്പൊക്ക ഭീഷണി ഉയര്‍ന്നിട്ടുള്ളത്. ഇവിടെ താഴ്ന്ന പ്രദേശങ്ങളിലും ചില വീടുകളിലും ഇതിനോടകം വെള്ളം കയറിക്കഴിഞ്ഞു. മഴ ശക്തമാവുകായണെങ്കില്‍ മിക്കവീടുകളിലും വെള്ളം കയറാനുള്ള സാധ്യതയും ഏറെയാണ്.  പൂവം പാടത്ത് കഴിഞ്ഞ 40 വര്‍ഷത്തിനുശേഷം ആരംഭിച്ച രണ്ടാം കൃഷിയും വെള്ളപ്പൊക്ക ഭീഷണി നേരിടുന്നുണ്ട്.  വീണ്ടും കൃഷിചെയ്യുന്നതിനായി ഉറപ്പിച്ച പുറം ബണ്ടും അപകട ഭീഷണി നേരിടുകയാണ്.  ഇന്നലെ കാര്യമായ മഴ പെയ്യാതിരുന്നത് ഇവിടെ താമസിക്കുന്നവരില്‍ ആശ്വാസം പകര്‍ന്നിട്ടുണ്ട്. മഴ തുടര്‍ന്നാല്‍  ദുരിതാശ്വാസക്യാംപുകളിലേക്കു മാറേണ്ടിവരുമോ എന്ന  ആശങ്കയുമുണ്ട്.
Next Story

RELATED STORIES

Share it