Flash News

മഴ: ദേശിയ ദുരന്തനിവാരണ സേന കോഴിക്കോട്; ജാഗ്രതാ നിര്‍ദേശം

മഴ: ദേശിയ ദുരന്തനിവാരണ സേന കോഴിക്കോട്; ജാഗ്രതാ നിര്‍ദേശം
X
കോഴിക്കോട്: കനത്ത മഴയെ തുടര്‍ന്ന് വ്യാപക നാശനഷ്ടമുണ്ടായ കോഴിക്കോട് ഇന്ന് ദേശിയ ദുരന്ത നിവാരണ സേനയെത്തും. പൂനുര്‍ പുഴ കരകവിഞ്ഞ് ഒഴുകുന്നതിനെ തുടര്‍ന്ന് താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായിട്ടുണ്ട്. ചുരം മേഖലയില്‍ ഗതാഗത സ്തംഭനം തുടരുകയാണ്.



അതിനിടെ കരിഞ്ചോലയില്‍ ഉരുള്‍പൊട്ടലില്‍ ഒരാള്‍ കൂടി മരിച്ചു. ബാലുശേരി മങ്കയത്ത് വീടുകള്‍ തകര്‍ന്നിട്ടുണ്ട്. കക്കയം ഡാം ഉടന്‍ തുറന്നുവിടുമെന്നും പരിസര പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.ചാലക്കുടി പുഴ കരകവിഞ്ഞ് ഒഴുകുന്നുണ്ട്. ഇവിടെയും ജാഗ്രതാ നിര്‍ദേശമുണ്ട്.
Next Story

RELATED STORIES

Share it