ernakulam local

മഴ കനത്തു; റോഡുകളും താഴ്ന്ന പ്രദേശങ്ങളും വെള്ളത്തിനടിയില്‍

കാലടി: മേഖലയിലെ വിവിധ പഞ്ചായത്തുകളില്‍ രണ്ട് ദിവസമായി പെയ്യുന്ന കനത്ത മഴയെത്തുടര്‍ന്ന് റോഡുകളും താഴ്ന്ന പ്രദേശങ്ങളും വെള്ളത്തിനടിയിലായി.
മഴക്കാലപൂര്‍വ ശുചീകരണത്തിന്റെ അപര്യാപ്തതമൂലം തോടുകളും കാനകളും മറ്റും നിറഞ്ഞാണ് വെള്ളം കയറിയത്. ഇത് ജനജീവിതത്തെ സാരമായി ബാധിച്ചു. ശ്രീമൂലനഗരം, കാഞ്ഞൂര്‍, കാലടി, മലയാറ്റൂര്‍, മഞ്ഞപ്ര എന്നീ പഞ്ചായത്തുകളിലെ നിരവധി പ്രദേശങ്ങളാണ്  വെള്ളത്തിനടിയിലായത്.
ചന്ദ്രപ്പുര— ടി പി റോഡ്, മെഡിക്കല്‍ സെന്റര്‍— കനാല്‍ ബണ്ട് റോഡ്, ഫൊറോന പള്ളി റോഡ്, കാഞ്ഞൂര്‍— തുറവുംകര റോഡ് മനക്കപ്പടി— പുളിയാമ്പിള്ളി റോഡ് തുടങ്ങി നിരവധി റോഡുകളാണ് വെള്ളം കയറി ഗതാഗതം വഴിമുട്ടിയ അവസ്ഥയിലായത്. കൂടാതെ പിരാരൂരില്‍ കനത്ത മഴയില്‍ വീട് തകര്‍ന്ന് വീഴുകയും ഉണ്ടായി. വേനല്‍ക്കാല കൃഷികളില്‍ വെള്ളം കയറിയതുമൂലം വലിയ നഷ്ടമാണ് വന്നു ചേര്‍ന്നിട്ടുള്ളത്.
ഓടകളും അഴുക്കുചാലുകളും മഴവെള്ളം നിറഞ്ഞ് റോഡിലേക്കും സമീപത്തെ കിണറുകളിലേക്കും മറ്റും ഒഴുകിയെത്തുന്നത് പകര്‍ച്ചവ്യാധികള്‍ക്കും മറ്റു രോഗങ്ങള്‍ക്കും ഇടയാക്കുമെന്ന വലിയ ആശങ്കയിലാണ് നാട്ടുകാര്‍.
വ്യാപാരസ്ഥാപനങ്ങളിലും വീടുകളിലുമെല്ലാം വെള്ളം കയറിയത് മൂലം വലിയ നാശനഷ്ടമാണ് വരുത്തിയിട്ടുള്ളത്.
Next Story

RELATED STORIES

Share it