kasaragod local

മഴ കനത്തു; ജില്ലയില്‍ വ്യാപക നാശം

ബദിയടുക്ക/കാസര്‍കോട്്: കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ മഴയിലും കാറ്റിലും വ്യാപക നശം.
മൊഗ്രാല്‍ മിലാദ് നഗറില്‍ വീട്ടുകിണര്‍ ചുറ്റുമതിലിനോടൊപ്പം താഴ്ന്നു. മൊഗ്രാലിലെ എ പി അബ്ദുല്ലയുടെ വീട്ടിലെ കിണറാണ് ഇന്നലെ പുലര്‍ച്ചെ താഴ്ന്നത്. കിണറില്‍ സ്ഥാപിച്ചിരുന്ന മോട്ടോറും മണ്ണിനടിയിലായി. ചെര്‍ക്കള കെട്ടുംക്കല്ലില്‍ റോഡിന് കുറുകെ മരം കടപുഴകി വീണ് ഗതാഗതം തടസ്സപ്പെട്ടു.
പിന്നീട് ഫയര്‍ഫോഴ്‌സും വിദ്യാനഗര്‍ പോലിസും സ്ഥലത്തെത്തി മരം മുറിച്ചുമാറ്റി ഗതാഗതംപുനസ്ഥാപിച്ചു. ചന്ദ്രഗിരി റോഡ് ജങ്ഷന് സമീപത്ത് നായക്‌സ് റോഡില്‍ മരച്ചില്ല പൊട്ടിവീണ് ഗതാഗതം തടസ്സപ്പെട്ടു. ശക്തമായ കാറ്റിലും മഴയിലും പരക്കെ വൈദ്യുതി തടസ്സവും അനുഭവപ്പെട്ടു. റമദാന്‍ മാസമായതിനാല്‍ വിശ്വാസികള്‍ ഏറെ ബുദ്ധിമുട്ടി.
പെര്‍ള ഗാളിഗോപുരയില്‍ വീടിന് സമീപത്തെ കുന്നിടിഞ്ഞ് പാറക്കല്ല് വീടിന്റെ മുകളില്‍ വീണ് മേല്‍കൂര ഭാഗികമായി തകര്‍ന്നു. ഗാളിഗോപുരയിലെ മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് അംഗം സവിതയുടെ വീടിന് പിന്‍വശത്തെ മേല്‍കൂരക്ക് മുകളിലാണ് കല്ല് വീണത്. ഭാഗ്യംകൊണ്ട് വന്‍ ദുരന്തം ഒഴിവായി. വാണി നഗര്‍ ഈളന്തോടി അങ്കണവാടി കെട്ടിടത്തിന്റെ ചുറ്റു മതില്‍ തര്‍ന്നു. രാത്രിയായതിനാല്‍ വന്‍ ദുരന്തം ഒഴിവായി.
Next Story

RELATED STORIES

Share it