kannur local

മഴ കനത്തു; ജില്ലയില്‍ അങ്ങിങ്ങ് നാശനഷ്ടം



കണ്ണൂര്‍: ജില്ലയില്‍ കഴിഞ്ഞ രണ്ടുദിവസങ്ങളിലായി തിമര്‍ത്തുചെയ്യുന്ന മഴയില്‍ അങ്ങിങ്ങ് നാശനഷ്ടം. മലയോര മേഖലകളിലാണ്് കൂടുതല്‍ നാശമുണ്ടായത്്. മണ്ണിടിച്ചലും കാര്‍ഷികവിളകളുടെ നാശവും പലയിടങ്ങളിലും ജനങ്ങളെ സാരമായി ബാധിച്ചു. റോഡില്‍ മണ്ണിടിഞ്ഞു വീണത്് മലയോര മേഖലയിലെ പല ഭാഗങ്ങളിലും ഗതാഗതം താറുമാറായി. മരങ്ങള്‍ കടപുഴകിവീണ് വൈദ്യുതിബന്ധം നിലച്ചു. വീടുകള്‍ക്കും സ്ഥാപനങ്ങള്‍ക്കു കേടുപാടുണ്ടായി.മയ്യില്‍: കയരളം മേച്ചേരിയില്‍ ശ്രീധര വാര്യരുടെ വീട്ടുമുറ്റത്തെ വലിയ കെട്ടിയ കുളം കനത്ത മഴയില്‍ തകര്‍ന്നു. കടുത്ത വരള്‍ച്ചാസമയത്ത് പുതുക്കിപ്പണിത പഴയ കുളത്തിന്റെ ഭാഗമാണ് പൂര്‍ണമായും തകര്‍ന്നത്. മൂന്നുലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു.കണ്ണാടിപ്പറമ്പ്: കനത്ത മഴയില്‍ കോണ്‍ക്രീറ്റ് മതില്‍ തകര്‍ന്നുവീണ് വീടിന് കേടുപാട് സംഭവിച്ചു. പാറപ്പുറം അങ്കണവാടിക്കു സമീപം കണിയറക്കല്‍ പാലങ്ങാട്ട് തിസാമയ്ക്കു നിര്‍മിക്കുന്ന വീടിന്റെ തറയുടെ ചുറ്റിലും കെട്ടിയ മതിലാണ് തകര്‍ന്നത്. ഇന്നലെ രാവിലെ 7.30ഓടെയാണ് സംഭവം. തിസാമയുടെ മാതാവ് റംലയുടെ വീടിന്റെ സണ്‍ഷേഡിനാണു മതില്‍ പതിച്ചത്. സണ്‍ഷേഡിന്റെ ഒരുഭാഗം തകര്‍ന്നു. സമീപത്തെ അങ്കണവാടി അവധിയായതിനാലും അപകടം രാവിലെയായതിനാലും വന്‍ ദുരന്തം ഒഴിവായി. ഒന്നര ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. റവന്യൂ അധികൃതര്‍ സ്ഥലം സന്ദര്‍ശിച്ചു. ചെറുപുഴ: ചെറുപുഴ പഞ്ചായത്ത് മീന്‍ മാര്‍ക്കറ്റിന് കെട്ടിപ്പൊക്കുന്ന ഭിത്തി തകര്‍ന്നു. 30 മീറ്ററോളം താഴെ പുഴയിലേക്കാണ് ഇടിഞ്ഞത്. കെട്ടിടം അപകടഭീതിയിലായതോടെ കച്ചവടക്കാര്‍ സ്ഥലംമാറിത്തുടങ്ങി. മൂന്നു കച്ചവടക്കാര്‍ മാത്രമാണ് ഇപ്പോഴുള്ളത്. പലരും 16,000 രൂപ വരെ വാടകയ്‌ക്കെടുത്താണ്കച്ചവടം നടത്തുന്നത്. വാടകക്കാര്‍  കെട്ടിടം ഒഴിഞ്ഞതോടെ പഞ്ചായത്തിന് ലക്ഷങ്ങളുടെ നഷടമാണുണ്ടായി.  മണ്ണിടിച്ചില്‍ രൂക്ഷമായതോടെ ചെറുപുഴ പാലവും അപകടഭീഷണിയിലാണ്. പ്രാപ്പൊയില്‍ കോറാളി റോഡിലേക്ക് മണ്ണിടിഞ്ഞും തെങ്ങ് കടപുഴകിയും ഗതാഗതം തടസ്സപ്പെട്ടു. പിന്നീട് നാട്ടുകാര്‍ ഗതാഗതം പുനസ്ഥാപിച്ചു. പുഴയിലെ
Next Story

RELATED STORIES

Share it