Kottayam Local

മഴ കനത്തു; ചങ്ങനാശ്ശേരി രണ്ടാം നമ്പര്‍ സ്റ്റാന്‍ഡില്‍ കക്കൂസ് മാലിന്യം പുറത്തേക്ക് ഒഴുകി

ചങ്ങനാശ്ശേരി: നൂറുകണക്കിനു യാത്രക്കാര്‍ ദിവസേന വന്നുപോവുന്ന വാഴൂര്‍ റോഡിലെ ഒന്നാം നമ്പര്‍ ബസ് സ്റ്റാന്‍ഡില്‍ കക്കൂസ് ടാങ്ക് നിറഞ്ഞ് മാലിന്യം പുറത്തേക്ക് ഒഴികി. ഇതേ തുടര്‍ന്ന് യാത്രക്കാര്‍ ദുരിതത്തിലായി. മഴ ആരംഭിച്ചതോടൊണ് ഇവ നിറഞ്ഞ് പുറത്തേക്കൊഴുകാന്‍ തുടങ്ങിയത്.
ബസ്സുകള്‍ പാര്‍ക്ക് ചെയ്യുന്നിടങ്ങളിലും യാത്രക്കാര്‍ നില്‍ക്കുന്നിടങ്ങളിലുമെല്ലാം ഇവ ഒഴുകി എത്തുന്നുണ്ട്. ഏതാനും മാസങ്ങള്‍ക്കു മുമ്പ് സമാനമായ നിലയില്‍ ടാങ്ക് നിറഞ്ഞ് മാലിന്യം പുറത്തേക്കൊഴുകിയതിനെ തുടര്‍ന്ന് നഗരസഭ ഇടപെട്ട് പരിഹാരം കാണുകയും തുടര്‍ന്ന് പുതിയ കംഫര്‍ട്ട് സ്റ്റേഷനും സ്ഥാപിച്ചിരുന്നു. എന്നാല്‍ പഴയ ടാങ്കുകള്‍ നിലനിര്‍ത്തി സ്ഥാപിച്ചതു കാരണം ഏതു സമയവും ഇവ നിറയുന്നതും പതിവാണ്. പൂര്‍ണമായും ഇതിലെ മാലിന്യം നീക്കാത്തതാണ് ഇതിനുകാരണം.
സ്റ്റാന്‍ഡില്‍ നിന്ന് കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിലേക്കും പിഎംജെ കോംപ്ലക്‌സിലേക്കും പോവാനുള്ള എളുപ്പവഴി ആയതിനാല്‍ നൂറുകണക്കിനു യാത്രക്കാരാണ് ഈ കംഫര്‍ട്ട് സ്റ്റേഷനു സമീപത്തുകൂടി കടന്നു പോവേണ്ടിവരുന്നത്. ഇതുകാരണം ഈ മാലിന്യത്തില്‍ ചവിട്ടാതെ പോവാനും കഴിയുന്നില്ല. മഴ ആരംഭിച്ചതോടെ പകര്‍ച്ചവ്യാധികള്‍ പകരാനുള്ള സാധ്യത മുന്നില്‍കണ്ട് പ്രശ്‌നത്തിനു പരിഹാരം കാണണമെന്ന ആവശ്യം ശക്തമാണ്.
Next Story

RELATED STORIES

Share it