thrissur local

മഴ കനത്തിട്ടും ചാലക്കുടിപുഴയില്‍ നീരൊഴുക്ക് കൂടിയില്ല



ചാലക്കുടി: മഴ കനത്തിട്ടും ചാലക്കുടിപുഴയില്‍ നീരൊഴുക്ക് കൂടിയില്ല. ജൂണ്‍ ആദ്യവാരത്തോടെ നിറഞ്ഞും കരകവിഞ്ഞും ഒഴുകാറുള്ള ചാലക്കുടിപ്പുഴ ഇത്തവണ ഒരിക്കല്‍പോലും നിറഞ്ഞൊഴുകിയിട്ടില്ല. പുഴ കവിഞ്ഞൊഴുകി സമീപപ്രദേശങ്ങളിലെ പറമ്പുകള്‍ വെള്ളത്തിനടിയിലാകുന്ന കാഴ്ചയും ഇക്കൊല്ലം ഉണ്ടായില്ല. പുഴകരകവിഞ്ഞൊഴുകി പാടങ്ങളിലും തോടുകളിലും വെള്ളം നിറയുമ്പോഴാണ് ഉല്‍നാടന്‍ മത്സ്യബന്ധനം നടക്കാറ്. എന്നാല്‍ ഇത്തവണ അതും ഉണ്ടായില്ല. തടയണകള്‍ കവിഞ്ഞൊഴികയതൊഴിച്ചാല്‍ മറ്റൊന്നും ഈ മഴക്കാലസീസനില്‍ നടന്നില്ല. അനധികൃത മണല്‍വാരലിനെ തുടര്‍ന്ന് പുഴയുടെ ആഴം കൂടിയതും മലയോര മേഖലകളില്‍ മഴകുറഞ്ഞതുമാണ് പുഴയില്‍ വെള്ളം കുറയാന്‍ കാരണമായി പറയുന്നത്. മുന്‍ വര്‍ഷങ്ങളില്‍ മഴ അല്പമൊന്ന് കനത്താല്‍ പെരിങ്ങല്‍ ഡാം നിറയും. തുടര്‍ന്ന് ഡാമിലെ വെള്ളം പുഴയിലേക്ക് തുറന്ന് വിടുകയും ചെയ്യും. എന്നാല്‍ ഇത്തവണ ഒരു വട്ടം പോലും ഡാം തുറന്നിട്ടില്ല.
Next Story

RELATED STORIES

Share it