മഴ കനക്കുന്നു; മുംബൈയില്‍ കാലവര്‍ഷമെത്തി

മുംബൈ: കാലവര്‍ഷത്തിന്റെ വരവോടു കൂടെ മുംബൈയില്‍ മഴ കനത്തു. നഗരത്തിലെ ജനജീവിതത്തെ സാരമായി മഴ ബാധിച്ചിട്ടുണ്ട്. 75-95 സെന്റിമീറ്റര്‍ മഴയാണ് വെള്ളിയാഴ്ച നഗരത്തില്‍ ലഭിച്ചത്.
മഴ ഇനിയും കനക്കാന്‍ സാധ്യതയുള്ളതിനാല്‍ ജനങ്ങള്‍ പുറത്തിറങ്ങരുതെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചിട്ടുണ്ട്. പലഭാഗത്തും വെള്ളക്കെട്ടുകള്‍ രൂപപ്പെടുകയും റോഡുകള്‍ വെള്ളത്തിനടിയിലാവുകയും ചെയ്തതോടെ ഗതാഗതം താറുമാറായി. 32 വിമാന സര്‍വീസുകള്‍ വൈകുകയും മൂന്നെണ്ണം റദ്ദാക്കുകയും ചെയ്തു. ലോക്കല്‍ ട്രെയിനുകള്‍ വൈകിയാണോടുന്നത്.  മാഹിം, ഹിന്ദ്മാതാ, പരേല്‍, മറൈന്‍ ഡ്രൈവ് തുടങ്ങി നഗരത്തിലെ പല പ്രദേശങ്ങളും വെള്ളത്തില്‍ മുങ്ങി.
ഞായറാഴ്ച വരെ കനത്ത മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചത്. അടിയന്തര സാഹചര്യം നേരിടാനായി ദുരന്തനിവാരണ സേനയെ സജ്ജരാക്കിയിട്ടുണ്ട്.
Next Story

RELATED STORIES

Share it