thrissur local

മഴുവഞ്ചേരിയില്‍ പ്രവര്‍ത്തിക്കുന്ന ആക്ട്‌സ് സ്‌നേഹ ഭവന്‍ അടച്ചുപൂട്ടി



കുന്നംകുളം: ആക്ട്‌സ് കേച്ചേരി ബ്രാഞ്ചിന് കീഴിലുള്ള ആക്ട്‌സ് സ്‌നേഹ ഭവന്‍ അടച്ച് പൂട്ടി. മഴുവഞ്ചേരിയില്‍ പ്രവര്‍ത്തിക്കുന്ന സ്‌നേഹഭവനാണ് കഴിഞ്ഞ ദിവസം അടച്ച് പൂട്ടിയത്. കേച്ചേരി ആക്ട്‌സ് ബ്രാഞ്ചിലെ ഭാരവാഹികളെയും ജില്ലാ പ്രതിനിധി ഉള്‍പ്പെടെയുള്ളവരെയും കഴിഞ്ഞ 4 ന് ചേര്‍ന്ന ജില്ലാ കമ്മിറ്റി യോഗം സസ്‌പെന്റ് ചെയ്യുകയും ബ്രാഞ്ച് കമ്മിറ്റി പിരിച്ച് വിടുകയും ചെയ്തിരുന്നു. കിടപ്പു രോഗികളെ പരിപാലിക്കുന്നതിനായി ഒരു വര്‍ഷത്തിന് മുമ്പേ ചേറ്റുവട്ടി മുരളീധരനും ഭാര്യ ഗീതയും ദാനമായി നല്‍കി സ്ഥലത്താണ് സ്‌നേഹ ഭവന്‍ ആരംഭിച്ചത്. ഈ കേന്ദ്രം നിലനില്‍ക്കേ ബ്രാഞ്ച് ഭാരവാഹികള്‍ പുതിയ ട്രസ്റ്റിന് കീഴില്‍ ആക്ട്‌സിന് ലഭിക്കേണ്ട സ്ഥലം ഉള്‍പ്പെടെയുള്ളവ മാറ്റി ദുരുപയോഗം ചെയ്തുവെന്ന് കണ്ടെത്തിയതിനെതുടര്‍ന്നാണ് ഭാരവാഹികളെയും ജില്ല പ്രതിനിധിയെയും സസ്‌പെന്റ് ചെയ്തത്. ഇതോടെയാണ് സ്‌നേഹഭവന്റെ പ്രവര്‍ത്തനം ഭാരവാഹികളായിരുന്നവര്‍ അവസാനിപ്പിച്ചതെന്ന് അഡ്‌ഹോക്ക് കമ്മിറ്റി അംഗങ്ങള്‍ പറയുന്നു. ദിനംപ്രതി നൂറിലേറെ പേര്‍ സാന്ത്വന ചികില്‍സക്കായി സ്‌നേഹഭവനെ ആശ്രയിച്ചിരുന്നു. ഫിസിയോ തൊറപ്പി ചെയ്യുന്നതിനും ഇരുപതിലേറെ പേര്‍ ഇവിടെ എത്തിയിരുന്നു. സ്‌നേഹഭവന്‍ പൂട്ടിയതിനുപുറമെ ജീവനക്കാരെ നിര്‍ബന്ധിച്ച് പിരിച്ചുവിടുന്നുണ്ടെന്നും അഡ്‌ഹോക്ക് കമ്മിറ്റി അംഗങ്ങള്‍ പറയുന്നു. വ്യഴാഴ്ച്ച മുതല്‍ മുന്‍ ഭാരവാഹികള്‍ ആരംഭിക്കുന്ന സാന്ത്വന പരിചരണ കേന്ദ്രത്തില്‍ ജോലി നല്‍കാമെന്ന് വാഗ്ദാനം നല്‍കിയാണ് ജീവനക്കാരെ പിരിച്ചുവിടുന്നത്. എന്നാല്‍ സ്‌നേഹഭവനിലെ ഫിസിയോ തെറാപ്പിസ്റ്റ് പിരിഞ്ഞുപോവാന്‍ തയ്യാറായിട്ടില്ല. ഫിസിയോ തെറാപ്പിസ്റ്റിന്റെ സേവനം തുടര്‍ന്നും ഇവിടെ ലഭ്യമാണെന്നും സ്വര്‍ത്ഥാതാല്‍പര്യങ്ങള്‍ക്കായി കുരുന്നുകള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ചികില്‍സ നിഷേധിച്ച് സ്‌നേഹ ഭവന്‍ അടച്ചുപൂട്ടുകയും രോഗി പരിചരണത്തിനായി ഉപയോഗിക്കുന്ന വാഹനങ്ങളുടെ താക്കോല്‍ ഉള്‍പ്പെടെ കൈയില്‍ വയ്ക്കുകയും ചെയ്ത മുന്‍ ഭാരവാഹികള്‍ക്കെതിരേ നടപടി വേണമെന്നും അഡ്‌ഹോക്ക് കമ്മിറ്റി അംഗങ്ങള്‍ ജില്ലാ കമ്മിറ്റിയോട് ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it