kozhikode local

മഴയെത്തി; ഒപ്പം പനിപ്പേടിയും

കോഴിക്കോട്: കാലവര്‍ഷമെത്തിയതോടെ ജില്ലയിലെ ജനജീവിതം പനിപ്പേടിയിലേക്കും പകര്‍ച്ചവ്യാധിയിലേക്കും തെന്നിവീഴാനൊരുങ്ങുന്നു. നിപാക്കു പിന്നാലെ ജില്ലയില്‍ പകര്‍ച്ചപനി വ്യാപകമായതായി വിവിധ ആശുപത്രികളില്‍ ചികില്‍സക്ക് എത്തുന്നവരുടെ ബാഹുല്യം വ്യക്തമാക്കുന്നു. ഇനിയും രോഗികളുടെ എണ്ണം കൂടാനാണ് സാധ്യതയെന്ന്്് കഴിഞ്ഞ കാല അനുഭവങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നുമുണ്ട്്്.
മാലിന്യ സംസ്‌കരണ സംവിധാനങ്ങളിലെ ശാസ്ത്രീയതയാണ് പകര്‍ച്ച വ്യാധികള്‍ക്ക് വഴിയൊരുക്കുന്നത്. വര്‍ഷങ്ങളായി കാലവര്‍ഷം കനക്കുന്നതോടെ മലേറിയ, ചിക്കുന്‍ഗുനിയ, ഹെപ്പിറ്റൈറ്റിസ് എ, ബി, ഡയേറിയ, ടൈഫോയ്ഡ് തുടങ്ങിയ രോഗങ്ങള്‍ പടര്‍ന്നു പിടിച്ചതായാണ് കണക്കുകള്‍ പറയുന്നത്്. കഴിഞ്ഞ വര്‍ഷം 1,354 പേര്‍ക്ക്് ഡെങ്ക്യൂപനിയും, 179 പേര്‍ക്ക് മലേറിയയും പിടിപെട്ടതായാണ് കണക്കുകള്‍. ഓരോവര്‍ഷവും സാംക്രമിക രോഗങ്ങളുടെ ഗ്രാഫ് ഉയരുകയാണെന്ന് പഴയതും പുതിയതുമായ കണക്കുകള്‍ ബോധ്യപ്പെടുത്തുന്നു. 2015ല്‍ രണ്ടേമുക്കാല്‍ ലക്ഷം പേര്‍ക്ക് പകര്‍ച്ചപ്പനി ബാധിച്ചെങ്കില്‍, 2016ല്‍ അത് രണ്ടേകാല്‍ ലക്ഷമായി കുറഞ്ഞു.
എന്നാല്‍ 2016ല്‍ അത് മൂന്നേകാല്‍ ലക്ഷമായി വര്‍ധിച്ചു. 2018 മാര്‍ച്ച് വരെയുള്ള കണക്ക് അനുസരിച്ച് 64,600 പേര്‍ക്ക് പനി ബാധിച്ചതായാണ് വിവരം. വികേന്ദ്രീകൃത മാലിന്യ സംസ്‌കരണ പദ്ധതികളെ കുറിച്ച് ഓരോ പദ്ധതികാലയളവിലും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ ചര്‍ച്ച നടത്തുമെന്നെല്ലാതെ പ്രായോഗികമായി ഒന്നും നടക്കാറില്ല. നഗരത്തിലെ റോഡുകള്‍ മുതല്‍ ഒഴിഞ്ഞ പ്രദേശങ്ങളിലെല്ലാം മാലിന്യ നിക്ഷേപങ്ങള്‍ കുമിഞ്ഞു കൂടുകയാണ്. കച്ചവട സ്ഥാപനങ്ങളില്‍ നിന്നും അറവുശാലകളില്‍ നിന്നുമുള്ള അവശിഷ്ടങ്ങള്‍ പൊതു സ്ഥലത്ത് നിക്ഷേപിക്കുന്നത് ക്രിമിനല്‍ കുറ്റമായി ബേധഗതി ചെയ്യപ്പെട്ടിട്ടും നിയന്ത്രണ വിധേയമായിട്ടില്ല.
നഗരത്തിലുള്‍പ്പെടെയുള്ള ഡ്രെയ്‌നേജ് സംവിധാനവും അവതാളത്തിലാണ്. കാലവര്‍ം ഇത്തവണ നേരത്തേ എത്തി എന്നതിനാല്‍ പനിപ്പേടിയും നേരത്തേ എത്തി. ഇനി നിപാ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം പകര്‍ച്ചവ്യാധികളെ പ്രതിരോധിക്കാനുള്ള പ്രവര്‍ത്തനങ്ങളും ഒരേ സമയം ഏറ്റെടുക്കേണ്ട അവസ്ഥയിലാണ് ആരോഗ്യ വകുപ്പ്. മഴക്കുമുമ്പേ മാലിന്യ സംസ്‌കരണ സംവിധാനങ്ങള്‍ സംബന്ധിച്ച് ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്ന് പദ്ധതികള്‍ നടപ്പാക്കാനൊരുങ്ങിയിരുന്നു. ഇതിനിടയിലാണ് നിപ കടന്നു വന്നത്. അതിനോടനുബന്ധിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ പതിവ് പനിപ്രതിരോധം മന്ദഗതിയിലായ അവസ്ഥയാണുള്ളത്.
Next Story

RELATED STORIES

Share it