malappuram local

മഴയെത്തിയാല്‍ കരണ്ടില്ല: മലയോരത്തിന്റെ ദുരിതകാലം തുടങ്ങി

കാളികാവ്: കമ്പി നനഞ്ഞാല്‍ കരണ്ടില്ല മലയോരത്തിന്റെ ദുരിതകാലവും തുടങ്ങി. രണ്ടാഴ്ചയായി കാളികാവ് സെക്ഷനു കീഴില്‍ കരണ്ട് പേരിനു മാത്രം. ദിവസത്തില്‍ പലതവണകളിലായി മണിക്കൂറുകള്‍ വൈദ്യുതി മുടക്കം പതിവാണ്. ഇതു കാരണം ചെറുകിട വ്യവസായങ്ങളൊന്നും പ്രവര്‍ത്തിക്കാന്‍ കഴിയുന്നില്ല.
സിംഗിള്‍ ഫേസ് ലൈന്‍ തകരാറായാല്‍പ്പോലും ഒരു പ്രദേശം മുഴുവന്‍ ഇരുട്ടിലാവുകയാണ്. അറ്റകുറ്റപണികളുടെ പേരില്‍ ആഴ്ചയില്‍ ഒരുദിവസമെന്ന തോതില്‍ പൂര്‍ണമായ വൈദ്യുതി മുടക്കം വേറെയും. മിക്കയിടങ്ങളിലും മരച്ചില്ലകള്‍ ലൈനുകളില്‍ തട്ടുന്നതാണ് വൈദ്യുതി മുടങ്ങാന്‍ കാരണമാവുന്നത്.സെക്ഷനുകീഴില്‍ ആവശ്യത്തിനു ജീവനക്കാരും വാഹന സൗകര്യവുമുണ്ട്. എന്നിട്ടും വൈദ്യുതി പുനസ്ഥാപിക്കാന്‍ കാലതാമസം നേരിടുകയാണ്.
ചെറിയ തകരാറുകള്‍ക്ക് പോലും ഫീഡര്‍ മൊത്തം ഓഫാക്കിയിടുകയാണെന്നാണു പരാതി. തകരാര്‍ ഓഫിസില്‍ വിളിച്ചു പറഞ്ഞാലും വ്യക്തമായ മറുപടി ലഭിക്കുന്നില്ല. എപിഡിആര്‍പി പദ്ധതിയില്‍ ഉള്‍പ്പെടുത്തി കോടികളുടെ നവീകരണ പ്രവര്‍ത്തനം നടത്തിയെങ്കിലും സേവനം ഒട്ടും മെച്ചപ്പെട്ടിട്ടില്ല. സെക്ഷനു കീഴിലെ കണക് ഷനുകളുടെ എണ്ണക്കൂടുതല്‍ പ്രവര്‍ത്തനത്തിനു കാലതാമസം നേരിടുന്നതാണ് മറ്റൊരു കാരണം. സെക്ഷന്‍ വിഭജിക്കണമെന്ന ആവശ്യം നേരത്തെയുള്ളതാണ്. എന്നാല്‍ ഇതിലൊന്നും അധികൃതര്‍ പരിഹാരം കാണുന്നില്ലെന്നാണു നാട്ടുകാരുടെ പരാതി.
Next Story

RELATED STORIES

Share it