kozhikode local

മഴയും മിന്നലും: കൂത്താളില്‍ വീടുകള്‍ക്കു നാശം

പേരാമ്പ്ര: ഞായറാഴ്ച രാത്രിയുണ്ടായ ശക്തമായ ഇടിമിന്നലിലും കനത്ത മഴയിലും കൂത്താളിയില്‍ വീടുകള്‍ക്ക് കേടുപട് സംഭവിച്ചു. ഹൈസ്‌കൂള്‍ റോഡിലെ വിമുക്ത ഭടന്‍ പുതിയോട്ടില്‍ സോമന്റെ വീട്ടിലെ വയറിംഗ് പൂര്‍ണ്ണമായും ഇടിമിന്നലില്‍ തകര്‍ന്നു.
സ്വിച്ച് ബോര്‍ഡുകളും മറ്റ് ഫിറ്റിംഗ്‌സുകളും കത്തിപോവുകയൂം ഇടിയുടെ ശക്തിയില്‍ തെറിച്ച് പോവുകയും ചെയ്തു. മെയിന്‍ സ്വിച്ചിന്റെ ഭാഗങ്ങള്‍ പറമ്പിലേക്ക് തെറിച്ച വീണനിലയിലാണുള്ളത്. പുറകുവശത്തെ ചുമരിലും തൊട്ടടുത്ത കയ്യാലയിലും ഇടകാരണം ഇടിച്ചില്‍ സംഭവിച്ചിട്ടുണ്ട്. ഗെയ്റ്റിന്റെ കരിങ്കല്ലില്‍ നിര്‍മ്മിച്ച ഫില്ലര്‍ ചിതറിയ നിലയിലാണ്. കല്ലിന്റെ കഷ്ണങ്ങള്‍ മീറ്ററുകള്‍ക്കപ്പുറം തെറിച്ച് വണതായി കാണാം. ഈ സമയത്ത് വീട്ടില്‍ സോമനും ഭാര്യയും ഉണ്ടായിരുന്നെങ്കിലും പരുക്കുകളൊന്നുമേല്‍ക്കാതെ രക്ഷപ്പെട്ടു. തെങ്ങുകള്‍ക്കും ഗൃഹോപകരണങ്ങള്‍ക്കും നാശം സംഭവിച്ചിട്ടുണ്ട്. രണ്ട് ലക്ഷത്തോളം രൂപയുടെ നഷ്ടം കണക്കാക്കുന്നു.
കൂത്താളി കുഞ്ഞോത്ത് റോഡില്‍ കട്ടയാട് ഭാഗത്ത് കനത്തമഴയില്‍ മണ്ണിടിച്ചിലുണ്ടായി നിര്‍മാണം പൂര്‍ത്തിയായ വീടിന് കേടുപാട് സംഭവിച്ചു. തെക്കെപറമ്പില്‍ ഗോപാലന്റെ വീടിന് പുറക് വശത്തെ മണ്ണ് ഇടിയുകയും ഭീമന്‍പാറയും തെങ്ങും കവുങ്ങുകളും തറയിലും ചുവരിലുമായി പതിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തില്‍ തറക്കും ചുമരിനും വീട്ടിനകത്തെ തറയോടുകള്‍ക്കും നാശമുണ്ടായി. പുതുതായി വീട് നിര്‍മിക്കുന്നതിന് വേണ്ടി നീക്കം ചെയ്ത മണ്ണിന്റെ ബാക്കി ഭാഗം കനത്ത മഴയില്‍ ഇടിഞ്ഞു വീഴുകയായിരുന്നു. ഭീമന്‍പാറ വീടിന്റെ മൂലയില്‍ തട്ടി നിന്നതിനാല്‍ വന്‍ അപകടം ഒഴിവായി. പുതുതായി നിര്‍മിച്ച വീടിന്റെ ഗൃഹപ്രവേശം കഴിഞ്ഞിട്ടില്ലങ്കിലും മഴതുടങ്ങിയതോടെ താല്‍കാലിക ഷെഡിലായിരുന്ന താമസം ഇവിടേക്ക് മാറ്റിയതിനാല്‍ സംഭവം നടക്കുമ്പോള്‍ വീട്ടില്‍ ആളുണ്ടായിരുന്നു. മണ്ണ് മാന്തിയന്ത്രം ഉപയോഗിച്ച് പാറയും മണ്ണും നീക്കം ചെയ്തു. വീടിന് ചുമരിന് ബലക്ഷയം സംശയിക്കുന്നതിനാല്‍ ഇരുമ്പ് തൂണുകള്‍ താങ്ങായി സ്ലാബിന് കൊടുത്ത് നിര്‍ത്തിയിരിക്കുകയാണ്. ഗ്രാമപ്പഞ്ചായത്ത് റവന്യൂ അധികൃതര്‍ നാശനഷ്ടങ്ങളുണ്ടായ പ്രദേശങ്ങള്‍ സന്ദര്‍ശിച്ചു.
കാറ്റില്‍ ഫര്‍ണിച്ചര്‍ ഷെഡ് തകര്‍ന്നു
തൊട്ടില്‍പാലം: കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ കാറ്റില്‍ ഓട് മേഞ്ഞ ഫര്‍ണ്ണിച്ചര്‍ ഷെഡ് നിലംപൊത്തി.
ചാത്തങ്കോട്ട് നട നാഗം പാറയിലെ താഴെ ഇളമ്പിലായി ബാബുവിന്റെ ഉടമസ്ഥതയിലുള്ള ഷെഡാണ് തകര്‍ന്ന് വീണത്. ആയിരത്തോളം ഓടുകളും തകര്‍ന്നു.അറുപതിനായിരത്തോളം രൂപയുടെ നാശനഷ്ടം സംഭവിച്ചു.
Next Story

RELATED STORIES

Share it