malappuram local

മഴയില്‍ വിറങ്ങലിച്ച് മലയോരം

എടക്കര: കനത്ത മഴയില്‍ വിറങ്ങലിച്ച് മലയോരം. എരുമമുണ്ട വിളക്കണ്ണംപാറയില്‍ ഉരുള്‍പൊട്ടി ഏക്കര്‍ കണക്കിന് കൃഷിയിടം തകര്‍ന്നു. അപകടം മുന്‍കൂട്ടി കണ്ട് പ്രദേശവാസികള്‍ മുന്‍കരുതല്‍ സ്വീകരിച്ചതിനാല്‍ ആളപായമുണ്ടായില്ല. മലാംകുണ്ട് ആദിവാസി കോളനിയിലേക്കുള്ള ഏക കാട്ടുപാതയും മലവെള്ള പാച്ചിലില്‍ ഒലിച്ചുപോയി. പ്രദേശത്തേക്കുള്ള വിവിധ റോഡുകളും തകര്‍ന്ന നിലയിലാണ്. ഓത്തുപള്ളി കുട്ടിയാക്ക, പാലത്തിങ്കള്‍ ബേബി, പുച്ചാലി ജോര്‍ജ്, വള്ളിക്കാപറ്റ കോയാമു എന്നിവരുടെ വീട്ടുകള്‍തീര്‍ത്തും ഒറ്റപെട്ട നിലയിലായി. ആറോളം വീട്ടുകാരെ മാറ്റിപ്പാര്‍പ്പിച്ചു. ഇത് മൂന്നാം തവണയാണ് ഇവിടെ ഉരുള്‍പൊട്ടലുണ്ടാവുന്നത്. ഏറ്റവും ഒടുവിലായി 2013ലാണിവിടെ ഉരുള്‍പൊട്ടി നാശം വിതച്ചത്. 31 വര്‍ഷം മുന്‍പ് പാതാറിലെ വിളക്കണ്ടം പാറയില്‍ ഉരുള്‍പൊട്ടി രണ്ട് പേര്‍ മരിച്ചിരുന്നു.
Next Story

RELATED STORIES

Share it