kannur local

മഴയില്‍ കൂറ്റന്‍ കരിങ്കല്‍ മതില്‍ തകര്‍ന്നു

ഇരിട്ടി: കെഎസ്ടിപി-തലശ്ശേരി വളവുപാറ റോഡ് പുനര്‍നിര്‍മാണത്തിനിടെ സ്‌കൂള്‍ സംരക്ഷണത്തിനായി കരാര്‍ കമ്പനി നിര്‍മിച്ച കൂറ്റന്‍ കരിങ്കല്‍ മതില്‍ മഴയില്‍ തകര്‍ന്നുവീണ് സ്‌കൂള്‍ കെട്ടിടം ഭീഷണിയിലായി. കീഴൂര്‍കുന്നിലെ സെവന്‍ത് ഡേ  ഇംഗ്ലീഷ് മീഡിയം സ്‌കൂളിന്റെ മതിലാണ് കഴിഞ്ഞ ദിവസം ശക്തമായ മഴയില്‍ തകര്‍ന്നത്.
റോഡ് പുനര്‍നിര്‍മാണത്തിന്റെ ഭാഗമായി ഉയര്‍ന്ന കുന്നിന് മുകളില്‍ സ്ഥിതിചെയ്യുന്ന സ്‌കൂളിന്റെ മുന്‍വശത്തെ കുന്ന് ഇകെകെ കണ്‍സ്ട്രക്ഷന്‍ കമ്പനി ഇടിച്ചിരുന്നു. സ്‌കൂള്‍ കെട്ടിടം സംരക്ഷിക്കുന്നതിനായി ഇവര്‍ നിര്‍മിച്ച കൂറ്റന്‍ കരിങ്കല്‍ മതിലാണ് നിലംപൊത്തിയത്. ഇതോടെ വീണ്ടും മതില്‍ കെട്ടാനുള്ള ശ്രമത്തിലാണ് കരാര്‍ കമ്പനി.
Next Story

RELATED STORIES

Share it