Cricket

മഴയിലും റെക്കോഡിട്ട് കെയ്ന്‍ വില്യംസണ്‍; ന്യൂസിലന്‍ഡ് മികച്ച നിലയില്‍

മഴയിലും റെക്കോഡിട്ട് കെയ്ന്‍ വില്യംസണ്‍; ന്യൂസിലന്‍ഡ് മികച്ച നിലയില്‍
X


ഓക്‌ലന്‍ഡ്: ഇംഗ്ലണ്ട് - ന്യൂസിലന്‍ഡ് ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ രണ്ടാം ദിനം മഴമൂലം കളി നേരത്തെ നിര്‍ത്തി. രണ്ടാം ദിനം മൂന്ന് വിക്കറ്റിന് 175 റണ്‍സെന്ന നിലയില്‍ ബാറ്റിങ് പുനരാരംഭിച്ച ന്യൂസിലന്‍ഡ് 79 ഓവറില്‍ മൂന്ന് വിക്കറ്റിന് 197 എന്ന നിലയില്‍ നില്‍ക്കെ മഴവില്ലനായെത്തി. ഒരു മണിക്കൂറിന് ശേഷം കളി തുടര്‍ന്നെങ്കിലും വീണ്ടും മഴയും വെളിച്ചക്കുറവും കളി തടസപ്പെടുത്തുകയായിരുന്നു. രണ്ടാം ദിനം കളി നേരത്തെ അവസാനിപ്പിച്ചപ്പോള്‍ ന്യൂസിലന്‍ഡ് നാല് വിക്കറ്റിന് 229 റണ്‍സെന്ന നിലയിലാണുള്ളത്.  ഹെന്‍ റി നിക്കോള്‍സും (49*), ബി ജെ വാട്ട്‌ലിങുമാണ് (17*) ക്രീസില്‍. ആറ് വിക്കറ്റ് ശേഷിക്കെ 171 റണ്‍സിന്റെ ലീഡാണ് ന്യൂസിലന്‍ഡിനുള്ളത്.സെഞ്ച്വറി നേടീയ ക്യാപ്റ്റന്‍ കെയിന്‍ വില്യംസണിന്റെ (102) വിക്കറ്റാണ് ന്യൂസിലന്‍ഡിന് അവസാനം നഷ്ടമായത്. 220 പന്തുകള്‍ നേരിട്ട് 11 ഫോറും ഒരു സിക്‌സറും പറത്തിയ വില്യംസണെ ജെയിംസ് ആന്‍ഡേഴ്‌സണ്‍ എല്‍ബിയില്‍ കുടുക്കുകയായിരുന്നു. സെഞ്ച്വറി നേട്ടത്തോടെ ഒരു റെക്കോഡും വില്യംസണിനൊപ്പം നിന്നു. ന്യൂസിലന്‍ഡിന് വേണ്ടി ഏറ്റവും കൂടുതല്‍ ടെസ്റ്റ് സെഞ്ച്വറി നേടുന്ന താരം എന്ന റെക്കോഡാണ് വില്യംസണ്‍ സ്വന്തമാക്കിയത്. 27കാരനായ വില്യംസണിന്റെ 18ാം ടെസ്റ്റ് സെഞ്ച്വറിയാണ് ഓക്‌ലന്‍ഡില്‍ പിറന്നത്.
Next Story

RELATED STORIES

Share it