Flash News

മഴയിലും നീലക്കടലായി ഗ്രീന്‍ഫീല്‍ഡ്



തിരുവനന്തപുരം: രാവിലെ മുതല്‍ തന്നെ മഴ മുടി നിന്ന തിരുവന്തപുരത്തെ ആകാശത്തിന് പക്ഷേ കേരളത്തിന്റെ ക്രിക്കറ്റ് അരാധകരുടെ ആവേശത്തെ തെല്ലുപോലും നനയ്ക്കാനായില്ല. വൈകീട്ട് മുന്നു മണിയോടെ തന്നെ കഴക്കുട്ടത്തെ ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലേക്ക് ആരാധകരുടെ ഒഴുക്കാരംഭിച്ചിരുന്നു. പിന്നെ വളരെ പെട്ടെന്ന് സ്റ്റേഡിയം നീലക്കടലായി മാറുകയായിരുന്നു. കൂടിയും കുറഞ്ഞും മഴ കളിയേറ്റെടുത്തപ്പോഴും  സ്‌റ്റേഡിയത്തില്‍  മുഴങ്ങിയ പാട്ടുകള്‍ക്കൊപ്പം ചുവടുവയ്ക്കാന്‍  മഴ പക്ഷേ  തടസമായിരുന്നില്ല.അഞ്ചരയോടെ മഴമാറിനിന്നതോടെ ഗ്രൗണ്ട് ഉണക്കാനുള്ള നപടികള്‍ അരംഭിച്ചു. പിറകെ അരാധകരെ അവേശത്തിന്റെ പരകോടിലെത്തിച്ച് ടീമുകള്‍ സ്‌റ്റേഡിയത്തിലേക്ക്. ന്യൂസിലന്‍ഡ് താരങ്ങളായിരുന്നു ആദ്യമെത്തിയത്. അരമണിക്കൂറിനകം ഇന്ത്യന്‍ താരങ്ങളും. കോച്ച് രവി ശാസ്ത്രിക്കു പിറകെ നായകന്‍ വിരാട് കോഹ്‌ലി പുറത്തിറങ്ങിയതോടെ ആര്‍പ്പുവിളികള്‍ വാനോളം ഉയര്‍ന്നു. ഇതിനിടയില്‍  സ്‌റ്റേഡിയം ആര്‍ത്തു വിളിച്ചു.... ക്രിക്കറ്റിന്റെ ദൈവത്തെ...... സചിന്‍..... സചിന്‍.... സചിന്‍ സചിന്‍..... അതൊരു പ്രാര്‍ഥനയായിരുന്നു. മഴയെന്ന ഭീഷണി മാറിനില്‍ക്കാനും കുട്ടി  ക്രിക്കറ്റിന്റെ ആവേശം വാനോളെ നെഞ്ചേറ്റാനും.മൈതാനം മല്‍സരത്തിനൊരുക്കാനുള്ള ഗ്രൗണ്ട് സ്റ്റാഫുകളുടെ കഠിന പരിശ്രമത്തേയും കാണികള്‍ കൈയടികളോടെയാണ് വരവേറ്റത്. ഇതിനിടെ ക്രിക്കറ്റ് ആരാധകരുടെ പ്രതിക്ഷകള്‍ക്കും പ്രാര്‍ത്ഥനകള്‍ക്കും  മേല്‍ കരിനിഴല്‍ വീഴ്ത്തി വീണ്ടും മഴനൂലുകള്‍ മൈതാനത്തിനു മേല്‍ പെയ്തിറങ്ങി.
Next Story

RELATED STORIES

Share it