Pathanamthitta local

മഴയിലും കാറ്റിലും ജില്ലയില്‍ കനത്ത നാശനഷ്ടം: ചിറ്റാറില്‍ 13 വീടുകള്‍ ഭാഗീകമായി തകര്‍ന്നു

പത്തനംതിട്ട: കഴിഞ്ഞ ദിവസമുണ്ടായ വേനല്‍ മഴയിലും കാറ്റിലും ജില്ലയില്‍ കനത്ത നാശനഷ്ടം. 13 വീടുകള്‍ ഭാഗീകമായി തകര്‍ന്നതായി ചിറ്റാര്‍-സീതത്തോട് വില്ലേജ് ഓഫീസില്‍ അപേക്ഷ ലഭിച്ചു.  ഇവിടെ മാത്രം ഒരു കോടിയില്‍ അധികം രൂപയുടെ നഷ്ടമുണ്ടായതായാണ് പ്രാഥമിക കണക്കുകള്‍.
ജീവനക്കാരുടെ കുറവ് കാരണം കൃത്യമായ നഷ്ടം കണക്കാക്കുന്നതിന് കൂടുതല്‍ സമയം എടുക്കേണ്ടി വരുമെന്ന് അധികൃതര്‍ പറഞ്ഞു. ഇതിന് പുറമേ റബര്‍ മരങ്ങള്‍ വ്യാപകമായി നശിച്ചു. വിളവെടുപ്പിന് പാകമായ ഏക്കറു കണക്കിന് മരച്ചീനി, വാഴ കൃഷിക്കളും നഷ്ടമായി. ഇത് കര്‍ഷകരെ കടുത്ത പ്രതിസന്ധിയിലേക്ക് തള്ളിവിടും. കെഎസ്ഇബി കക്കാട് ഇലക്്ട്രിക്ക് സെക്ഷന്‍ പരിധിയില്‍ 24 എല്‍ടി പോസ്റ്റുകളും നാല് 11 കെവി പോസ്റ്റുകളും ഒടിഞ്ഞു. മരങ്ങള്‍ വീണും ചില്ലകള്‍ അടര്‍ന്നു വീണും വ്യാപകമായി വൈദ്യുത ലൈനുകള്‍ പൊട്ടിയിട്ടുണ്ട്. ലക്ഷങ്ങളുടെ നഷ്ടം ഇതുമൂലം ബോര്‍ഡിനുണ്ടായിട്ടുണ്ടെന്നാണ് കണക്കാക്കുന്നത്.  അതോടൊപ്പം പല പ്രദേശങ്ങളിലും മണിക്കുറുകളോളം  വൈദ്യുതിവിതരണം തടസപ്പെട്ടു കിടക്കുകയാണ്. വൈദ്യുതി വിതരണം പൂര്‍ണമായും പുനസ്ഥാപിക്കാന്‍ രണ്ട് ദിവസം കൂടി എടുക്കുമെന്ന് കെഎസ്ഇബി അറിയിച്ചു. കോന്നിയില്‍ 42 മില്ലീമീറ്റര്‍ മഴയും കുരുടാമണ്ണില്‍ 32.6 മില്ലീമീറ്റര്‍ മഴയും രേഖപ്പെടുത്തി. ശബരിഗിരി വൈദ്യുത പദ്ധതിയുടെ വൃഷ്ടിപ്രദേശമായ പമ്പയില്‍ 10 മില്ലീമീറ്ററും കക്കിയില്‍ ആറ് മില്ലീമീറ്ററും മഴ ലഭിച്ചു.
ഇതിനിടയില്‍ അപകടാവസ്ഥയില്‍ വളരുന്ന മരങ്ങള്‍ വെട്ടിമാറ്റണമെന്ന കര്‍ഷകരുടെ അപേക്ഷയില്‍ വനം വകുപ്പ് നിസംഗത പുലര്‍ത്തുകയാണ്. കഴിഞ്ഞ ദിവസത്തെ മിന്നലില്‍ കത്തിയ ഈട്ടിമരവും ചിറ്റാര്‍-ആങ്ങംമൂഴി റോഡില്‍ നിന്ന കൂറ്റന്‍ ഇലവുമരവും മുറിച്ചു മാറ്റണമെന്ന് ആവശ്യപ്പെട്ട് നിരവധി തവണ പ്രദേശവാസികള്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കിയിരുന്നു.
Next Story

RELATED STORIES

Share it