thrissur local

മഴയിലും കാറ്റിലും കൃഷി നാശം; നഷ്ടപരിഹാരം നല്‍കണം- അഖിലേന്ത്യ കിസാന്‍ സഭ

മാള: കഴിഞ്ഞ ദിവസങ്ങളിലുണ്ടായ വേനല്‍ മഴയിലും കാറ്റിലും കൃഷി നാശം സംഭവിച്ച കര്‍ഷകര്‍ക്ക് അടിയന്തിരമായി നഷ്ടപരിഹാരം നല്‍കണമെന്ന് അഖിലേന്ത്യ കിസാന്‍ സഭ തൃശ്ശൂര്‍ ജില്ലാ പ്രസിഡന്റ് കെ വി വസന്തകുമാര്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
ഈ കാര്യം ചൂണ്ടി കാണിച്ച് കൃഷിമന്ത്രിക്ക് നിവേദനം സമര്‍പ്പിച്ചു. കൃഷി നാശം സംഭവിച്ച സ്ഥലങ്ങള്‍ റവന്യു, ക്യഷി വകുപ്പ് ഉദ്യോഗസ്ഥര്‍ അടിയന്തിരമായി സന്ദര്‍ശിച്ച് നാശനഷ്ട കണക്കുകള്‍ സര്‍ക്കാരിലേക്ക് നല്‍കണം. പല സ്ഥലങ്ങളിലും ഉദ്യോഗസ്ഥര്‍ തിരിഞ്ഞു നോക്കിയിട്ടില്ലയെന്നും അദ്ദേഹം നിവേദനത്തില്‍ ചൂണ്ടി കാണിക്കുന്നു. കൊടുങ്ങല്ലൂര്‍ നിയോജക മണ്ഡലത്തിലെ പുത്തന്‍ചിറ, കുഴൂര്‍, അന്നമനട പഞ്ചായത്തുകളിലും കാര്‍ഷിക വിളകള്‍ക്കും പ്രത്യേകിച്ച് വെണ്ണൂര്‍ ഭാഗത്ത് നേന്ത്ര വഴകൃഷിയ്ക്കും വീടുകള്‍ക്കും നാശനഷ്ടം ഉണ്ടാക്കിയിട്ടുണ്ട്.
ഇരിങ്ങാലക്കുടയിലും കാറ്റ് മൂലം വാഴ കൃഷിയ്ക്ക് നാശനഷ്ടമുണ്ടായി. ഭൂരിപക്ഷം കര്‍ഷകരും സ്ഥലം പാട്ടത്തിനെടുത്തും വിവിധ ബാങ്കുകളില്‍ നിന്ന് വായ്പയെടുത്തും നടത്തിയ കൃഷികളാണ് നശിച്ചത്.ഈ വായ്പകള്‍ തിരിച്ചടയ്ക്കാന്‍ വഴികാണാതെ വിഷമിക്കുകയയാണ് ഈ കര്‍ഷകര്‍. അതിനാല്‍ എത്രയും വേഗതയില്‍ അവര്‍ക്ക് സഹായമെത്തിക്കണമെന്നും നിവേദനത്തില്‍ ആവശ്യപ്പെടുന്നുണ്ട്.
Next Story

RELATED STORIES

Share it