Flash News

മഴക്കൊയ്ത്തുല്‍സവം : സംസ്ഥാനതല ഉദ്ഘാടനം ഇന്ന് കോഴിക്കോട്ട്



തിരുവനന്തപുരം: കുടിവെള്ളക്ഷാമം ഇല്ലാതാക്കുകയെന്ന ലക്ഷ്യത്തോടെ സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന മഴക്കൊയ്ത്തുല്‍സവം പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തെ മുഴുവന്‍ സ്‌കൂളുകളിലും ലോക പരിസ്ഥിതിദിനമായ ഇന്ന് മഴക്കുഴികള്‍ നിര്‍മിക്കുന്നു. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ഇന്നു രാവിലെ 9.30ന് കോഴിക്കോട് മെഡിക്കല്‍ കോളജ് കാംപസ് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വിദ്യാഭ്യാസമന്ത്രി പ്രഫ. സി രവീന്ദ്രനാഥ് നിര്‍വഹിക്കും. എ പ്രദീപ്കുമാര്‍ എംഎല്‍എ അധ്യക്ഷത വഹിക്കും. കോഴിക്കോട് കോര്‍പറേഷന്‍ മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ മുഖ്യാതിഥിയാവും. മഴക്കുഴി നിര്‍മാണം കൈപ്പുസ്തകം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരിയും വേനല്‍പച്ച’പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കെവി മോഹന്‍കുമാറും കോഴിക്കോട് സര്‍വശിക്ഷാ അഭിയാന്‍ തയ്യാറാക്കിയ ഹലോ ഇംഗ്ലീഷ് ടീച്ചര്‍ സപ്പോര്‍ട്ട് ജേണല്‍ ”ആലോ’’എസ്‌സിഇആര്‍ടി കേരള ഡയറക്ടര്‍ ഡോ. ജെ പ്രസാദും പ്രകാശനം ചെയ്യും. വൃക്ഷത്തൈ വിതരണം ഹയര്‍ സെക്കന്‍ഡറി ഡയറക്ടര്‍ ഇന്‍ ചാര്‍ജ് ഡോ. പി പി പ്രകാശന്‍ നിര്‍വഹിക്കും. സംസ്ഥാനത്തെ വിദ്യാലയങ്ങളിലും മറ്റിടങ്ങളിലും അധ്യാപകര്‍, വിദ്യാര്‍ഥികള്‍, പിടിഎ, ജീവനക്കാര്‍, സ്‌കൂള്‍ മാനേജ്‌മെന്റ് കമ്മിറ്റി, മറ്റു ബഹുജനസംഘടനകള്‍ എന്നിവരുടെ പങ്കാളിത്തത്തോടെ മഴക്കുഴികള്‍ നിര്‍മിക്കും. വിദ്യാര്‍ഥികളുടെയും അധ്യാപകരുടെയും മറ്റു ജീവനക്കാരുടെയും വീടുകളിലും മഴക്കുഴികള്‍ നിര്‍മിക്കുന്നതിന് ക്രമീകരണം ഏര്‍പ്പെടുത്താനാണ് നിര്‍ദേശം.
Next Story

RELATED STORIES

Share it