thrissur local

മഴക്കുഴികളുടെ പ്രഥമ നിര്‍മാണോദ്ഘാടനം നടത്തി



നടത്തറ: ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി ജനകീയ പ്രകൃതി സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തില്‍ പരിസ്ഥിതി സംരക്ഷണ വാരാചരണത്തിന് നാന്ദികുറിച്ച് ജില്ലയുടെ വിവിധ പ്രദേശങ്ങളില്‍ നിര്‍മ്മിക്കുന്ന മഴക്കുഴികളുടെ പ്രഥമ നിര്‍മ്മാണോദ്ഘാടനം നടത്തറ പഞ്ചായത്ത് കമ്മ്യുണിറ്റിഹാള്‍ പരിസരത്ത് ജില്ലാ പൗരാവകാശവേദി ചെയര്‍മാന്‍ ദാസന്‍ കാട്ടുങ്ങല്‍ നിര്‍വ്വഹിച്ചു. ജൂണ്‍ 11 വരെ നീണ്ടുനില്‍ക്കുന്ന വാരാചരണത്തിന്റെ ഭാഗമായി തുടര്‍ന്നുള്ള ദിനങ്ങളില്‍ വ്യക്ഷതൈ നടീല്‍, പരിസ്ഥിതി ബോധവല്‍ക്കരണം സെമിനര്‍, സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന വിദ്യാര്‍ഥികള്‍ക്ക് പഠനകിറ്റുകള്‍ വിതരണം എന്നിവ സംഘടിപ്പിക്കും. ചടങ്ങില്‍ സമിതി പ്രസിഡണ്ട് സുരേഷ് കുഴുപ്പിള്ളി അദ്ധ്യക്ഷത വഹിച്ചു. നാടകകൃത്ത് ജോമാ, ആന്റോ മോഹന്‍ തോട്ടുങ്ങല്‍, പ്രദീപ് മച്ചാടന്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it