Kottayam Local

മഴക്കാല പൂര്‍വ ശുചിത്വ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ താളംതെറ്റുന്നു



ഈരാറ്റുപേട്ട: തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ സംസ്ഥാനത്തുട നീളം കാര്യക്ഷമമായി നടത്താന്‍ പദ്ധതിയിട്ട മഴക്കാലപൂര്‍വ ശുചിത്വ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ താളംതെറ്റുന്നു. തദ്ദേശ സ്ഥാപനങ്ങള്‍ വേണ്ടത്ര താല്‍പ്പര്യം എടുക്കാത്തതും സാമ്പത്തിക വര്‍ഷാരംഭത്തിലെ പദ്ധതി രൂപവല്‍ക്കരണ തിരക്കുകളും മറ്റുമാണ് പദ്ധതി താളം തെറ്റാന്‍ കാരണം. മഴക്കാലത്ത് പകര്‍ച്ചവ്യാധികള്‍ പടരാതിരിക്കാനുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഡിസ്‌പോസിബിള്‍ ഫ്രീ മഴക്കാലപൂര്‍വ കാംപയിന്‍ എന്ന പേരില്‍ സംഘടിപ്പിക്കാനാണു പദ്ധതിയിട്ടത്. ആരോഗ്യ വകുപ്പും, തദേശ വകുപ്പും സംയുക്തമായി എല്ലാ തലങ്ങളിലും സംഘടിപ്പിക്കുന്ന സുരക്ഷിത ശുചീകരണ മാലിന്യ നിര്‍മാര്‍ജന പ്രവര്‍ത്തനങ്ങളിലൂടെ പരിസര ശുചിത്വം ഉറപ്പാക്കുന്നതാണു പദ്ധതി. വാര്‍ഡുകളില്‍ സാനിട്ടേഷന്‍ സമിതിയുടെ നേതൃത്വത്തില്‍ ആരോഗ്യ സ്ഥാപനങ്ങള്‍, ഗ്രന്ഥശാലകള്‍, സന്നദ്ധ സംഘടനകള്‍, റെസിഡന്‍സ് അസോസിയേഷനുകള്‍, സ്‌കൂളുകള്‍, കുടുംബശ്രീ, എന്‍സിസി, തൊഴിലുറപ്പ് പദ്ധതി തുടങ്ങിയവയുമായി ബന്ധപ്പെട്ട പ്രവര്‍ത്തകരുടെ പങ്കാളിത്തത്തോടെ പകര്‍ച്ചവ്യാധി പ്രതിരോധം തീര്‍ക്കുന്നതാണ് പദ്ധതി. ഏപ്രില്‍ മാസത്തില്‍ വാര്‍ഡ് തല ശുചിത്വ പോഷണ സമിതി യോഗം ചേര്‍ന്ന് വാര്‍ഡുകളിലെ പ്രധാന പൊതുജനാരോഗ്യ പ്രശ്‌നങ്ങള്‍ കണ്ടെത്തി പരിഹാര പ്രവര്‍ത്തനങ്ങള്‍ മുന്‍ഗണനാക്രമത്തില്‍ നടത്താനായിരുന്നു ലക്ഷ്യം.വാര്‍ഡ് തല കര്‍മപരിപാടികളെ പഞ്ചായത്ത്  നഗരസഭാതലത്തില്‍ ഏകോപിപ്പിച്ച് ഭരണസമിതിയുടെ അംഗീകാരത്തോടെ സമയ ബന്ധിതമായി പൂര്‍ത്തീകരിക്കാനും നിര്‍ദേശിച്ചിരുന്നു. കാല വര്‍ഷം വരെ നീണ്ടു നില്‍ക്കുന്ന കര്‍മ പദ്ധതിയില്‍ വാര്‍ഡുതല ശുചിത്വ കൂട്ടായ്മ, ശുചിത്വ സ്‌ക്വാഡുകകളുടെ രൂപീകരണം, വാര്‍ഡുതല ശുചിത്വ മാപ്പിങ്, തദേശസ്ഥാപനതല കര്‍മ പരിപാടി, െ്രെഡ ഡേ സന്ദേശ പ്രചാരണം, വിവിധ തലത്തിലുള്ള ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍, തുടങ്ങിയവ നടത്താനാണ് പദ്ധതിയിട്ടത്. മാലി ന്യങ്ങളുടെ തോത് പരമാവധി കുറയ്ക്കുന്നതിന് ഹരിത നയം സ്വീകരിക്കല്‍ പ്രാധാന പ്രവര്‍ത്തനമായി കണ്ടിരുന്നു.കൊതുകിന്റെ പ്രജനനം കുറയ്ക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍ഗണന നല്‍കിയിരുന്നു. ആരോഗ്യം, കൃഷി, വിദ്യാഭ്യാസം, മ്യഗ സംരക്ഷണം, സാമൂഹിക നിതി, ജലസേചനം, തൊഴില്‍ മല്‍സ്യ ബന്ധനം, തുടങ്ങിയ വകുപ്പുകളുടെ സഹകരണത്തോടെ പദ്ധതികള്‍ നടപ്പാക്കാനാണ് ലക്ഷ്യമിട്ടത്. പദ്ധതിയുടെ ഭാഗമായി ഓരോ വാര്‍ഡുകളിലും 25000 വരെ ചിലവഴിക്കുന്നതിന് അനുമതിയും നല്‍കി. ശുചിത്വ മിഷന്‍, എന്‍ആര്‍എച്ച്എം 10,000 രൂപ വിതം വാര്‍ഡുകള്‍ക്കു നല്‍കും. 5000 രൂപ തനത് ഫണ്ടില്‍ നിന്ന് എടുക്കാനാണു നിര്‍ദേശിച്ചത്. പ്രചാരണവും, ശുചീകരണ പ്രവര്‍ത്തനങ്ങും നടക്കുന്നുണ്ടെന്ന്് ഉറപ്പാക്കേണ്ട ചുമതല തദേശ സ്ഥാപന സെക്രട്ടറിമാര്‍ക്കാണ്. എന്നാല്‍ സാമ്പത്തിക വര്‍ഷത്തിന്റെ തുടക്കത്തിലുണ്ടാവുന്ന തിരക്കും, മറ്റ് പ്രവര്‍ത്തനങ്ങളും മൂലം സെക്രട്ടിമാര്‍ ഈ വിഷയത്തില്‍ വേണ്ടത്ര താല്‍പ്പര്യം കാട്ടുന്നില്ല. മിക്ക തദേശസ്ഥാപനങ്ങളിലും പ്രവര്‍ത്തനം കാര്യക്ഷമമല്ല. വേനല്‍ മഴ തുടരുന്നതിനാല്‍ കൊതുകു ശല്യം വര്‍ധിച്ചിട്ടുണ്ട്. പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ അമാന്തം കാണിക്കുന്നത് പകര്‍ച്ചവ്യാധികള്‍ പടരുന്നതിനു കാരണമാവും.
Next Story

RELATED STORIES

Share it