thrissur local

മഴക്കാല ജാഗ്രതാ നിര്‍ദേശം നല്‍കി ജില്ലാ വികസനസമിതി യോഗം

തൃശൂര്‍: ജില്ലയിലെ ഉരുള്‍പൊട്ടല്‍ പ്രദേശങ്ങള്‍, കടലാക്രമണ പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ മഴക്കാല ജാഗ്രതാ നിര്‍ദ്ദേശം നല്‍കി ജില്ലാ വികസനസമിതി യോഗം. പട്ടികവര്‍ഗ കോളനികളിലെ നടന്നു കൊണ്ടിരിക്കുന്ന അടിസ്ഥാന സൗകര്യവികസനങ്ങള്‍ മഴക്കാലത്തിനു മുന്‍പ് തീര്‍ക്കാവുന്നത് മുഴുപ്പിക്കാനും വിവിധ മണ്ഡലങ്ങളിലെ തകര്‍ന്ന് റോഡുകള്‍ യുദ്ധകലാടിസ്ഥാനത്തില്‍ നന്നാക്കാനും യോഗത്തില്‍ തീരുമാനമായി.
കാട്ടാനക്കൂട്ടം ഇറങ്ങുന്ന മലക്കപ്പാറയിലെ ജനവാസകേന്ദ്രങ്ങളില്‍ സുരക്ഷിതമായ സൗകര്യങ്ങള്‍ ഒരുക്കും. കഴിഞ്ഞ തവണ കാട്ടാനകൂട്ടമിറങ്ങി നശിപ്പിച്ച ചെക്ക്‌പോസ്റ്റുകള്‍, കടകള്‍ എന്നിവ ശരിയാക്കി സുരക്ഷാവേലികള്‍ കെട്ടി സംരക്ഷിക്കാനും തീരുമാനമായി. മഴക്കാലത്തോടനുബന്ധിച്ച് ജില്ലയിലെ സ്‌കൂളുകളില്‍ ശൂചീകരണം പ്രവര്‍ത്തനം നടത്തും. സ്‌കൂളുകളിലെ ഫിറ്റ്‌നെസ് പരിശോധന ഉടന്‍ തന്നെ നടത്തും. കൈപ്പമംഗലം പ്രദേശത്ത് ഓഖി ദുരന്തത്തെതുടര്‍ന്ന് സ്‌കൂളില്‍ താമസിക്കുന്ന ആറുപേര്‍ക്ക് പുനരധിവാസത്തിന് തുക അനുവദിച്ചതായി യോഗം അറിയിച്ചു.
ഗുരുവായൂര്‍-ചാവക്കാട് റോഡ് ടാര്‍ ചെയ്യാനുളള അനുമതിയായി. കുട്ടികള്‍ക്കിടയില്‍ വ്യാപകമായി കണ്ടുവരുന്ന ലഹരി ഉപയോഗത്തെ ഇല്ലായ്മ ചെയ്യാനുളള പ്രവര്‍ത്തനങ്ങള്‍ എല്ലാ സ്‌കൂളുകളിലും നിര്‍ബന്ധമാക്കും.ജില്ലയിലെ ചില ഭാഗങ്ങളില്‍ മുടങ്ങികിടക്കുന്ന പട്ടയവിതരണം കാര്യക്ഷമമാക്കാന്‍ യോഗം നിര്‍ദ്ദേശം നല്‍കി.കടലോര പ്രദേശങ്ങളില്‍ ചുഴലിക്കാറ്റുമൂലം നാശനഷ്ടമുണ്ടായ സ്ഥലങ്ങളിലെ ജനങ്ങള്‍ക്ക് ധനസഹായം നല്‍കാന്‍ അനുമതിയായിട്ടുണ്ട്. അടിസ്ഥാന സൗകര്യങ്ങള്‍ ഇല്ലാത്തതു മൂലം മലക്കപ്പാറ പോലീസ് സ്റ്റേഷന്‍ മാറ്റി സ്ഥാപിക്കാനുളള നടപടി പുരോഗമിക്കുകയാണെന്ന് ബന്ധപ്പെട്ടവര്‍ യോഗത്തെ അറിയിച്ചു.
ആര്‍ദ്രം പദ്ധതി പ്രകാരം നിശ്ചിത സമയം പ്രവര്‍ത്തനം നടത്താന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. നെല്‍കൃഷി, പച്ചക്കറികൃഷി എന്നിവയ്ക്കായി ജില്ലയില്‍ 9 പദ്ധതികള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. മൃഗസംരക്ഷണ വിഭാഗത്തില്‍ 47 ശതമാനത്തോളം പദ്ധതികള്‍ പൂര്‍ത്തിയാക്കാന്‍ സാധിച്ചു. എം എല്‍ എമാരുടെ പ്രത്യേക വികസന ഫണ്ടില്‍ നിന്നുളള നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ തൃശൂര്‍-16, കുന്നംകുളം-8, വടക്കാഞ്ചേരി-4, ചേലക്കര-3, മണലൂര്‍-33, നാട്ടിക-18, ഗുരുവായൂര്‍-9, കൈപ്പമംഗലം-24, ഇരിങ്ങാലക്കുട-7, ചാലക്കുടി-12, ഒല്ലൂര്‍-7, പുതുക്കാട്-9, കൊടുങ്ങല്ലൂര്‍-20 എന്നിങ്ങനെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നടത്താനായി. എം പി ഫണ്ടില്‍ തൃശൂര്‍-279, ചാലക്കുടി-59, ആലത്തൂര്‍-97 പദ്ധതികളും പൂര്‍ത്തിയാക്കി.
യോഗത്തില്‍ ജില്ലാ കളക്ടര്‍ ഡോ. എ കൗശിഗന്‍ അദ്ധ്യക്ഷത വഹിച്ചു. എം എല്‍ എ മാരായ ബി ഡി ദേവസ്സി, കെ വി അബ്ദുള്‍ ഖാദര്‍, ഇ ടി ടൈസണ്‍ മാസ്റ്റര്‍, യു ആര്‍ പ്രദീപ്, അസിസ്റ്റന്റ് കളക്ടര്‍ എസ് പ്രേംകൃഷ്ണന്‍, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ ടി ആര്‍ മായ, എ ഡി എം സി. ലതിക, വിവിധ വകുപ്പുതല ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it