palakkad local

മഴക്കാലത്ത്് പകര്‍ച്ചവ്യാധി പ്രതിരോധം: ഭക്ഷണത്തിലും വ്യക്തി ശുചിത്വത്തിലും ചിട്ടകള്‍ പാലിക്കണം- ഡിഎംഒ



പാലക്കാട്: മഴക്കാലത്ത് പകര്‍ച്ചവ്യാധികള്‍ പ്രതിരോധിക്കുന്നതിന് ആയുര്‍വേദ ഭക്ഷണരീതികളും ശുചിത്വരീതികളും പാലിക്കണമെന്ന് ജില്ലാ ആയുര്‍വേദ മെഡിക്കല്‍ ഓഫിസര്‍. (ഐഎസ്എം)*ഭക്ഷണം മിതമായ ചൂടോടെ കഴിക്കുക,  കുറുന്തോട്ടി, വേര്, ചുക്ക്, കൊത്തമല്ലി, ഇഞ്ചി, തുടങ്ങിയവയിട്ട് തിളപ്പിച്ച വെള്ളം ഇളം ചൂടോടെ  കഴിക്കുക. * ഭക്ഷണപദാര്‍ഥങ്ങള്‍ തുറന്ന് വെക്കാതിരിക്കുക. പച്ചക്കറികള്‍ നന്നായി കഴുകി ഉപയോഗിക്കുക.*ഗോതമ്പ്, യവം എന്നിവയും  ഇഞ്ചിക്കറി, രസം, ചെറുപയര്‍ പരിപ്പിട്ട സാമ്പാര്‍ തുടങ്ങിയ പുളി, ഉപ്പ് രസങ്ങളും കര്‍ക്കിടക കഞ്ഞി കൂട്ടുകളും ചേന, ചേമ്പ്്, പയര്‍, തഴുതാമ, തകര, ചീര തുടങ്ങിയവയും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക* ഇഞ്ചി, കറിവേപ്പില, തിപ്പലി എന്നിവ ചേര്‍ത്തുണ്ടാക്കുന്ന മാംസസൂപ്പുകള്‍ കഴിക്കുക.* പ്രമേഹരോഗികള്‍ ഒഴികെയുളളവര്‍  ഭക്ഷണത്തിലോ കുടിവെളളത്തിലോ തേന്‍ ഉള്‍പ്പെടുത്തുക.

വ്യക്തിശുചിത്വം പാലിക്കുന്നതിന് *

കുളിക്കാന്‍ ചെറു ചൂട് വെള്ളം മാത്രം ഉപയോഗിക്കുക. രാവിലെ കുളിക്കുന്നതിന് മുന്‍പ് ചെറുപയര്‍, കടല എന്നീ ധാന്യങ്ങളുടെ പൊടി ശരീരത്തില്‍ തിരുമ്മുക.*വൈകുന്നേരം വൈദ്യനിര്‍ദ്ദേശപ്രകാരമുളള തൈലങ്ങള്‍ ചൂടാക്കി പുരട്ടി കുളിക്കുക. കുളി കഴിഞ്ഞ് രാസ്—നാദി പൊടി നെറുകില്‍ തിരുമ്മുക* നദികളിലും കുളങ്ങളിലുമുളള കുളി ഒഴിവാക്കുക.* മഞ്ഞള്‍ , കുന്തിരിക്കം, ആര്യവേപ്പില, വെളുത്തുള്ളി തൊലി, കടുക്, സമ്പ്രാണി, വിഴാലരി, അപരാചിത ധൂപ ചൂര്‍ണം, എന്നിവ കനലിലിട്ട് വീടീനകത്തും പുറത്തും രാവിലേയും വൈകീട്ടും പുകയ്ക്കുക
Next Story

RELATED STORIES

Share it