Flash News

മഴകെടുതി: മരണം പതിനൊന്നായി

മഴകെടുതി: മരണം പതിനൊന്നായി
X


തിരുവനന്തപുരം: കേരളത്തില്‍ കാലവര്‍ഷം ശക്തി പ്രാപിക്കുന്നു. കനത്ത കാറ്റിലും മഴയിലും മരണപെട്ടവരുടെ എണ്ണം പതിനൊന്നായി.പത്തനം തിട്ട മുല്ലപള്ളിയില്‍ മരം വീണ് എട്ടുവയസ്സുകാരന്‍ മരിച്ചു.മലയോര തീരദേശ മേഖലകളില്‍ കനത്ത മഴ തുടരുകയാണ്.
തിരുവനന്തപുരം നെയ്യാറ്റിന്‍കര സ്വദേശി ദീപ, കോഴിക്കോട് ചാലിയത്ത് കദീജ, കാസര്‍കോട് കുശാല്‍ നഗര്‍ സ്വദേശിയായ എല്‍കെജി വിദ്യാര്‍ഥിനി ഫാത്തിമ(4), കാസര്‍കോട് അഡൂര്‍ സ്വദേശി ചെനിയ നായിക്, ബാലരാമപുരം പുന്നക്കാട്ട് പൊന്നമ്മ, കണ്ണൂര്‍ പടിഞ്ഞാറയില്‍ ഗംഗാധരന്‍, എടത്വ തലവടിയില്‍ വിജയകുമാര്‍ എന്നിവരാണ് മരിച്ചത്.കോഴിക്കോട്, കണ്ണൂര്‍, തൃശൂര്‍, ഇടുക്കി, തിരുവനന്തപുരം ജില്ലകളിലാണ് കാലവര്‍ഷം കൂടുതല്‍ വിനാശകാരിയായത്. കൂടുല്‍ നാശ നാശനഷ്ടങ്ങള്‍ റിപോര്‍ട്ട് ചെയ്ത കോഴിക്കോട് മുന്നിടങ്ങളില്‍ ദുരിതാശ്വാസ ക്യാംപുകളും ജില്ലയിലെ എല്ലാ താലൂക്കുകളിലും കണ്‍ട്രോള്‍ റൂമുകളും ആരംഭിച്ചിട്ടിണ്ട്.
കടലാക്രമണം രൂക്ഷമായ കൊച്ചി ചെല്ലാനത്ത് പത്തിലേറെ വീടുകളില്‍ വെള്ളം കയറി. കൊച്ചിധനുഷ്‌കോടി ദേശീയപാതയില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് വാഹന ഗതാഗതം തടസ്സപ്പെട്ടു. അടിമാലിമൂന്നാര്‍ റൂട്ടില്‍ രണ്ടാം മൈലിനു സമീപം ഉരുള്‍ പൊട്ടിയതായും റിപോര്‍ട്ടുകള്‍ പറയുന്നു. ജലനിരപ്പ് ഉയരുന്നതിനാല്‍ പത്തനംതിട്ട മണിയാര്‍ ഡാം തുറക്കാന്‍ സാധ്യതയുണ്ടെന്നും പമ്പയുടെയും കക്കാട് ആറിന്റെയും തീരത്ത് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്നും ജില്ലാ കലക്ടര്‍ മുന്നറിയിപ്പ് നല്‍കി. കേരളത്തിന്റേയും ലക്ഷദ്വീപിന്റേയും തീരങ്ങളില്‍ മണിക്കൂറില്‍ 60 കിലോമീറ്റര്‍ വരെ വേഗതയുള്ള കാറ്റിനു സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണമെന്നും നിര്‍ദേശമുണ്ട്.
Next Story

RELATED STORIES

Share it