Flash News

മള്‍ട്ടിപ്ലക്‌സുകളില്‍ നിന്ന് ബാഹുബലി ഉള്‍പ്പെടെയുള്ള ചിത്രങ്ങള്‍ പിന്‍വലിച്ചു

മള്‍ട്ടിപ്ലക്‌സുകളില്‍ നിന്ന് ബാഹുബലി  ഉള്‍പ്പെടെയുള്ള ചിത്രങ്ങള്‍ പിന്‍വലിച്ചു
X


കൊച്ചി: സംസ്ഥാനത്തെ മള്‍ട്ടിപ്ലക്‌സ് തിയേറ്ററുകളില്‍ നിന്ന് ബാഹുബലി 2 ഉള്‍പ്പെടെയുള്ള ചിത്രങ്ങള്‍ പിന്‍വലിച്ചു. തിയേറ്റര്‍ വിഹിതത്തെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്നാണ് സിനിമാ നിര്‍മ്മാതാക്കളും വിതരണക്കാരും ചിത്രങ്ങള്‍ പിന്‍വലിച്ചത്. നേരത്തെ ഇതേ പ്രശ്‌നത്തിന്റെ പേരില്‍ മലയാള ചിത്രങ്ങളായ ഗോദ, അച്ചായന്‍സ് തുടങ്ങിയ ചിത്രങ്ങള്‍ മള്‍ട്ടിപ്ലക്‌സ് തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിച്ചിരുന്നില്ല.
തിയേറ്റര്‍ ലാഭവിഹിതത്തില്‍ വര്‍ധനവേണമെന്നതാണ് നിര്‍മ്മാതാക്കളുടെയും വിതരണക്കാരുടെയും ആവശ്യം. ലാഭവിഹിതം എ ക്ലാസ് തിയേറ്ററുകളുടേതിന് തുല്യമാക്കണം. എ ക്ലാസ് തിയേറ്ററുകളില്‍ ആദ്യ ആഴ്ച 60 ശതമാനം, രണ്ടാമത്തെ ആഴ്ച 55 ശതമാനം, മൂന്നാമത്തെ ആഴ്ച 50 ശതമാനം എന്നിങ്ങനെയാണ് നിര്‍മ്മാതാക്കള്‍ക്കും വിതരണക്കാര്‍ക്കും ലഭിക്കുന്ന ലാഭ വിഹിതം. എന്നാല്‍ മള്‍ട്ടിപ്ലക്‌സ് തിയേറ്ററുകളില്‍ ഇതിന് വ്യത്യാസമുണ്ട്. ഇവിടെ ആദ്യ ആഴ്ച 50 ശതമാനം, പിന്നീട് 45 ശതമാനം, 40 ശതമാനം എന്നിങ്ങനെയാണ് നിരക്ക്. ഈ രീതി മാറ്റണമെന്നതാണ് നിര്‍മ്മാതാക്കളുടെയും വിതരണക്കാരുടെയും ആവശ്യം.
Next Story

RELATED STORIES

Share it