Alappuzha local

മല്‍സ്യ സമ്പത്ത് വര്‍ധിപ്പിക്കാന്‍ ജനകീയ സംരംഭവുമായി മണ്ണഞ്ചേരി പഞ്ചായത്ത്

മണ്ണഞ്ചേരി: വേമ്പനാട് കായലിന്റെ സ്വാഭാവിക പരിസ്ഥിതി സംരക്ഷിച്ച് മല്‍സ്യസമ്പത്ത് വര്‍ധിപ്പിക്കുന്നതിന് പരമ്പരാഗത മല്‍സ്യത്തൊഴിലാളികളുടെ സഹകരണത്തോടെ പ്രാഥമിക പരിസ്ഥിതി സംരക്ഷണ പദ്ധതി ഇന്ന് ഉദ്ഘാടനം ചെയ്യും.
ലോക സുസ്ഥിര പരിസ്ഥിതി സംരക്ഷണദിനമായ ഇന്ന് രാവിലെ 10ന് പഞ്ചായത്ത് 10-ാം വാര്‍ഡിലെ വേമ്പനാട് കായല്‍ക്കരയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി വേണുഗോപാല്‍ ഉദ്ഘാടനം ചെയ്യും. സംസ്ഥാന സര്‍ക്കാരിന്റെ പരിസ്ഥിതി മന്ത്രാലയം അനുവദിച്ച പ്രത്യേക ധനസഹായം ഉപയോഗിച്ചാണ് മണ്ണഞ്ചേരി ഗ്രാമപ്പഞ്ചായത്ത് പദ്ധതി തയ്യാറാക്കിയത്. മല്‍സ്യസമ്പത്ത് കുറഞ്ഞുവരുന്നതുമൂലം പരമ്പരാഗത തൊഴിലാളികള്‍ തൊഴിലും വീടും ഉപേക്ഷിച്ച മറ്റിടങ്ങളിലേക്ക് കുടിയേറ്റം നടത്തുന്ന സാഹചര്യമാണുള്ളത്.
ഏട്രി ഫൗണ്ടേഷനാണ് ആവശ്യമായ സാങ്കേതിക സഹായം ലഭ്യമാക്കുന്നത.് കായല്‍ത്തീര വാര്‍ഡുകളിലെ മല്‍സ്യത്തൊഴിലാളികളുടെ അഞ്ച് ഗ്രൂപ്പുകള്‍ വഴി കായലിന്റെ അഞ്ച് ഭാഗങ്ങളില്‍ മല്‍സ്യത്താവളങ്ങള്‍ ഉണ്ടാക്കി അവിടം സ്വാഭാവികമായ മല്‍സ്യപ്രജനനത്തിന് സാധ്യത ഒരുക്കുന്ന പദ്ധതിയാണ് ആരംഭിക്കുന്നത്. പഞ്ചായത്ത് പ്രസിഡന്റ്തങ്കമണി ഗോപിനാഥ് അധ്യക്ഷത വഹിക്കും. ജില്ലാപഞ്ചായത്ത് അംഗം പി എ ജുമൈലത്ത് മല്‍സ്യത്തൊഴിലാളി ഗ്രൂപ്പുകള്‍ക്ക് രണ്ടാംഘട്ട ധനസഹായം വിതരണം ചെയ്യും.
Next Story

RELATED STORIES

Share it